ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യം നല്ലവണ്ണം പ്രത്യക്ഷമാകയും ചെയ്തു. ചക്രവർത്തി, അദൃശ്യനായ ഒരു രാജാവായാൽ പോരെന്നും പ്രതിനിധിമാരെയാക്കി കാര്യങ്ങൾ കഴിച്ചുകൂട്ടുന്നതു ഇഷ്ടമല്ലെന്നും, അവിടന്നു ദൽഹിയിൽ എഴുന്നെള്ളി പട്ടാഭിഷേകകർമ്മം നിർവ്വിഘ്നം കഴിച്ചുകൂട്ടേണമെന്നും മറ്റും ഇന്ത്യയിൽ എല്ലാ ദിക്കിൽനിന്നും ജനങ്ങൾ വെളിവായി പറവാൻ തുടങ്ങി. ചക്രവർത്തി തിരുമേനി മുൻചെയ്ത നിശ്ചയത്തിൽ യാതൊരു മാറ്റവും വരുത്തുന്നതല്ലെന്നു തീർച്ചയാക്കി. 1911 നവേന്പ്ര 11-ാം നു ശനിയാഴ്ച ഇംഗ്ലണ്ടിൽ നിന്ന് പട്ടമഹിഷീസമേതനായി സ്റ്റേറ്റ് സിക്രട്ടേരി കൂപ്രഭവേയും രാജകീയ പരിവാരങ്ങളേയും കൂട്ടി കപ്പൽ കയറി. ബ്രിട്ടീഷുകാരൊക്കെ ചക്രവർത്തിയുടെ ഈ എഴുന്നെള്ളത്ത് യാതൊരു അപമംഗളവും കൂടാതെ വിജയമായി കലാശിച്ച് ഇംഗ്ലണ്ടിൽ വീണ്ടും മടങ്ങിയെത്തുവാനുള്ള ആശംസയോടെ പ്രാർത്ഥനകളും നടത്തി. "മെദീന" എന്ന ഒരു കപ്പൽ രാജദന്പതിമാരുടെ പ്രത്യേകആവശ്യത്തിലേക്ക് മുൻകൂട്ടിത്തന്നെ വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ഒരു രാജധാനിപോലെ ആക്കിയിരുന്നു. "മെദീന" കപ്പൽ ജിബ്രാൾട്ടർ, പോർട്ട്സെഡ് മുതലായ ദിക്കുകളിൽ അടുപ്പിച്ചിരുന്നു. പോർട്ട്സെഡിൽ വെച്ച് തുക്കിസുൽത്താൻറെ മൂത്തമകനോടും ഇജിപ്തിലെ ഖെദീവിനോടും അവിടെയുള്ള ബ്രിട്ടീഷുദ്യോഗസ്ഥന്മാരോടും ചക്രവർത്തി കുശലപ്രശ്നങ്ങൾ ചെയത് 26ാംനു ഏഡൻപട്ടണത്തിൽ എത്തിച്ചേർന്നു. തുക്കിയും ഇറ്റലിയും തമ്മിൽ നടക്കുന്ന യുദ്ധം കാരണമായി "മെദീന" കപ്പൽ കടന്നുവരേണ്ടുന്ന കടൽമാർഗ്ഗങ്ങളൊക്കെ അവരുടെ പടക്കപ്പലുകളുടെ ദൃഷ്ടിയിലായിരുന്നുവെങ്കിലും "മെദീന" കടന്നു പോകുന്നതുവരേ യാതൊരു യുദ്ധവും അവിടങ്ങളിൽ വെച്ച് നടത്തരുതെന്ന് ആ രണ്ടു കോയ്മകളും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അറേബിയാ അർദ്ധദ്വീപിൻറെ തെക്കേ അതിരിൽ കിടക്കുന്ന ഏഡൻപട്ടണം, ഇന്ത്യാസാമ്രാജ്യത്തിൻറെ ഒരു ഭാഗമായിട്ടാണ് ഗണിക്കപ്പെട്ടു വരുന്നത്. തിരുമേനികൾ അവിടെ കപ്പലിറങ്ങി, ജനങ്ങളുടെ ആതിഥ്യങ്ങളും മംഗളപത്രങ്ങളും ഒക്കെ സ്വീകരിച്ച് പിറ്റേദിവസം അവിടംവിട്ടു ബോബായിക്ക് യാത്രയായി ഇതി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/22&oldid=160205" എന്ന താളിൽനിന്ന് ശേഖരിച്ചത്