ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യി എല്ലാ ജനങ്ങളും ഭക്തിപുരസ്സരം തിരുമേനികളെ സന്ദർശിച്ചു പാപമോചനം വരുത്തി. ഹിന്ദുക്കൾക്ക് ഈ ദിവസം "ഏകാദശി" യായതുകൊണ്ടും മുഹമ്മദീയക്ക് "ഈദ്" എന്ന വിശേഷദിവസമായതുകൊണ്ടും ഈ ദിവസം ഇവർക്ക് എത്രയോ ശുഭമായിരുന്നു. ഇതിന്നു പുറമെ എല്ലാവർക്കും സന്തോഷസമ്മേളനമായിവന്ന രാജദർശനദിവസവും ആകയാൽ ഈ ദിനം ത്രിവേണീ സംഗമയോഗമാണെന്നു ഞാൻ പറയുന്നതു അതിശയോക്തിയായി വരികയില്ല. പരിവാരങ്ങളോടുകൂടി ബന്തറിൽ എത്തിയപ്പോൾ 101 പീരങ്കിവെടിയുടെ ധ്വനിനാടെല്ലാം മുഴങ്ങി: തിരുമേനികൾ കരക്കിറങ്ങിയെന്നും എല്ലാവരേയും അറിയിച്ചു. ഇവർക്ക് ഇരിപ്പാനായി ബന്തറിൽ ഉണ്ടാക്കിയ സ്വാഗതഭൂവനം പുഷ്പമാലഭൂഷിതസ്തം ഭങ്ങളെക്കൊണ്ടും, രാജചിഹ്നാങ്കിതദ്ധ്വജങ്ങളെക്കൊണ്ടും, മംഗളഗായനപാദങ്ങളെക്കൊണ്ടും സുശോഭിതമായിരുന്നു. ഇതിന്നരികെ അർദ്ധചന്ദ്രാകൃതിയിൽ നിർമ്മിച്ച രംഗസ്ഥാലത്താണ് മഹാരാജാവും രാജ്ഞിയും ഇരുന്നത്. അവർ ഇരുന്ന സിംഹാസനത്തിന്നിടത്തും വലത്തുമായി ഗവർണ്ണരും, ഗവർണ്ണർജനറലും പരിവാരങ്ങളോടുകൂടി കുറേ അകലെ ഇരുന്നു. ബോബായി ഗവർണ്ണർ ഉടനെ, ഇന്ത്യയിലെ അനഭിഷിക്തനൃപനെന്നു വിളിക്കപ്പെട്ടു വരുന്ന ബഹുമാനപ്പെട്ട സർ. ഫറോഷാമെത്തയെ ഇവിടുത്തെ മുൻസിപ്പാൽ പ്രസിഡേണ്ടിൻറെ നിലയിൽ മഹാരാജാവുമായി പരിചയമാക്കിയ ഉടനെ "സർ മെത്താ" നാട്ടുകാരുടെ വകയായി ഒരു മംഗളപത്രം അസ്ഖലിതവാണിയോടെ വായിച്ചു. അതു ഒരു മാനപത്രമഞ്ഞൂഷയിൽ (Casket) അടക്കം ചെയ്തു തൃപ്പാദങ്ങളിലേക്കു സമർപ്പണം ചെയ്തു. അതിന്നു മഹാരാജാവു ചെയ്തു ഔചിത്യമായ താഴെ കൊടുക്കുന്ന മറുപടി എല്ലാവരേയും അപഹൃതചിത്തന്മാരാക്കിയിരിക്കുന്നു.

"അല്ലയോ പൌരശ്രേഷ്ടന്മാരേ! പുരവാസികളേ! ഞാൻ നിങ്ങളുടെ ഇടയിൽ ഒരു അപരിചിതനല്ലെന്നു നിങ്ങൾ പറഞ്ഞതു വാസ്തവമാണ്. നിങ്ങളുടെ ഈ മനോഹരപട്ടണത്തിൽ എനിക്ക് അപരിചയത്വം തോന്നുന്നില്ലെന്നു ഹൃദയപൂർവ്വം മറുവ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/24&oldid=160207" എന്ന താളിൽനിന്ന് ശേഖരിച്ചത്