ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളും ഒക്കെ വളരേ മനോഹരങ്ങളായിരുന്നു. ഇന്ത്യയിലെ മഹാരാജക്കന്മാരിൽ പ്രമാണപ്പെട്ടവരും മുൻപറയപ്പെട്ടവരുമായ നാലു മഹാരാജ്ക്കാന്മാരെയൊഴിച്ചു ശേഷമുള്ളവരെയൊക്കെ അതാതു സംസ്ഥാനത്തിന്നനുസരിച്ച് വിഭജിക്കപ്പെടുകയും ആ ഓരോ സംഘം അവരവരുടെ അവസ്ഥപ്രകാരം വഴിക്കുവഴിയായി യാത്രചെയ്യുകയും ചെയ്തു. മദിരാശി സംസ്ഥാനത്തിൽനിന്നു തിരുവിതാംങ്കൂർ, കൊച്ചി, പുതുക്കോട്ട, ബങ്കനപ്പള്ളി ഇവിടങ്ങളിലെ രാജാക്കന്മാർ അവരവരുടെ ആഡംബരപ്രതാപങ്ങൾക്ക് ഒട്ടും കുറവുവരുത്തിയിരുന്നില്ല. ഭരണാധികാരമുള്ള രാജവംശങ്ങളിൽപ്പെട്ട ഒരു മുഹമ്മദീയരാജവംശത്തിൻറെ പ്രതിനിധിയായ "ബോപ്പാൾ ബീഗം" എന്നു പറയപ്പെടുന്ന ബോപ്പാൾ രാജ്ഞി, മുഹമ്മദീയ ഗോഷാസബ്രദായം കൈവെടിഞ്ഞു റസിഡെണ്ടോടുകൂടി തുറന്ന വണ്ടിയിൽ എഴുന്നെള്ളുന്നതു കണ്ടപ്പോൾ കാണികൾക്ക് സന്തോഷംകൊണ്ട് പ്രത്യേകമായ ഭക്തിബഹുമാനങ്ങൾ ജനിച്ചത് ഹസ്തുതാഡനങ്ങളാൽ അവർ പ്രത്യക്ഷപ്പെടുത്തി. 7ാംനു ഉച്ചതിരിഞ്ഞതിന്നു ശേഷം സാമന്തരാജാക്കന്മാരിൽ ചിലരുടെ സന്ദർശനങ്ങൾ സ്വീകരിക്കുന്നതിലാണ് തിരുമേനികൾ സമയം നയിപ്പിച്ചത്. ഇപ്രകാരം ചക്രവർത്തിയുടെ തിരുമുന്പാകെ സ്വീകരിക്കപ്പെട്ട എല്ലാ രാജാക്കന്മാരേയും ഗവർണ്ണർജനറൽ പ്രതിസന്ദർശനവും ചെയ്തിരുന്നു. എഡ്വൈർഡ് സ്മാരകം ദൽഹിയിൽവെച്ച് ചക്രവർത്തി തിരുമനസ്സുകൊണ്ടു ചെയ്തു പ്രധാനകർമ്മങ്ങളിൽ ഒന്നു അവിടുത്തെ പിതാവായ അന്തരിച്ചുപോയ എഡ്വെർഡ് ചക്രവർത്തിയുടെ സ്മാരകത്തിനായി ദൽഹിക്കോട്ടയുടേയും ജുമ്മാമസ് ജിട്ടിൻറേയും മദ്ധ്യേയുള്ള വിശാലമായ മൈതാനത്തിലെ പൂങ്കാവനത്തിൽ സ്ഥാപിപ്പാൻ നിശ്ചയിച്ച പ്രതിമയുടെ അടിസ്ഥാനക്കല്ലിടുകയായിരുന്നു. ഈ കർമ്മത്തിൽ പങ്കുകൊള്ളുവാനായി രാജാക്കന്മാർ, ഭരണകർത്താക്കന്മാർ, വലിയ ഉദ്യോഗസ്ഥന്മാർ എന്നിവരും, ഈ സ്മാരകത്തിന്നായി ധനം കൊടുത്തവരും മറ്റും മുൻകൂട്ടി എത്തി സ്ഥലം പിടിച്ചിരുന്നു. ചക്രവർത്തി ഈ സ്ഥലത്തേക്ക് എഴുന്നെള്ളിയപ്പോൾ ഗവർണ്ണർജനറലും മറ്റു സ്മാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/32&oldid=160216" എന്ന താളിൽനിന്ന് ശേഖരിച്ചത്