ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നതായി നിങ്ങൾ പറഞ്ഞിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹത്തിന്നു തോന്നിയിരുന്ന ഗാഢവും സ്ഥിരവുമായ താല്പര്യത്തിന് ഇന്ത്യയുടെ സന്താനങ്ങളുടെ ഹൃദയങ്ങളിൽനിന്നു ഇത്രത്തോളം ഗാഢമായ ഒരു പ്രതിവികാരം ജനിപ്പിച്ചതായറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. മനോഹരവും ചരിത്രപ്രധാനവുമായ ഈ സ്ഥലത്തിൽ സ്ഥാപിക്കപ്പെടുന്നതായ ഈ സ്മാരകം, നിങ്ങളുടെ രാജഭക്തിയും സ്നേഹവും അദ്ദേഹത്തിൻറെ അനുഭാവവും വിശ്വാസവും എനിയും ജനിച്ചിട്ടില്ലാത്തവരായ ഭാവിയിലെ പൌരന്മാരെ ഓർമ്മപ്പെടുത്തിക്കൊണ്ട് സ്ഥിതിചെയ്യുമെന്നു വിചാരിച്ചും ഞാൻ വളരെ സന്തോഷിക്കുന്നു. മേൽപറയപ്പെട്ട വികാരങ്ങൾ ഈശ്വരകടാക്ഷത്താൽ ഇന്ത്യയും എൻറെ വംശത്തിലുള്ള അംഗങ്ങളും തമ്മിൽ പരന്പരയായി ഏതൊരു കാലത്തും ഉണ്ടായിരിക്കുന്നതുമാണ്. ‌ഈ പ്രസംഗാനന്തരം ചക്രവർത്തി തിരുമനസ്സുകൊണ്ട് പത്നിസമേതം ചെന്നു അസ്തിഭാരക്കല്ലിട്ടു. ഈ മംഗളകർമ്മം കഴിഞ്ഞുവെന്നറിയിപ്പാൻ തക്കവണ്ണം 101 പീരങ്കിവെടികളും അപ്പോൾ പൊട്ടിത്തുടങ്ങി. ഇതിന്നുശേഷം ആ സ്ഥലത്തു സ്ഥാപിപ്പാൻ നിശ്ചയിച്ചിട്ടുള്ള സ്മാരകപ്രതിമയുടെ ഒരു മാതൃകാപടം സ്മാരക കമ്മിറ്റി മെന്പർമാരിൽ ഒരാൾ ചക്രവർത്തി തിരുമനസ്സിലേക്ക് തിരുമുൽക്കാലവെക്കയും ആയതു തിരുമനസ്സുകൊണ്ട് എഴുന്നെള്ളിയാൽ നിവർത്തിക്കേണമെന്നുവെച്ച് നിർത്തിവെച്ചിരുന്നതും ഏറ്റവും പ്രധാനമായതുമായ ഒരു മംഗളകർമ്മം ഇപ്രകാരം ശുഭകരമായി കലാശിപ്പിക്കയും ചെയ്തു. 8ാം വെള്ളിയാഴ്ച രാത്രി തിരുമേനികൾ ദൽഹിയിൽ എത്തിച്ചേർന്നിട്ടുള്ളവരിൽ പ്രമാണപ്പെട്ട പലരേയും ഭക്ഷണത്തിന്നായി സ്വന്തം രാജധാനിയിൽ ക്ഷണിച്ചു വരുത്തി സല്ക്കരിച്ചു. എല്ലാം നിയമനിർമ്മാണസഭകളിലേയും അനുദ്യോഗസ്ഥ സാമാജികന്മാരേയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. രാവിലത്തെ സമയം ചക്രവർത്തി തിരുമനസ്സുകൊണ്ട് സാമന്തരാജാക്കന്മാരിൽ ഓരോരുത്തരെയായി സ്വീകരിക്കുന്നതിലായിരുന്നു നയി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/36&oldid=160220" എന്ന താളിൽനിന്ന് ശേഖരിച്ചത്