ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുമേനികൾ രംഗപ്രദേശത്ത് വണ്ടിയിൽ എത്തിയപ്പോൾ ഹസ്തതാഡനശബ്ദം വിസ്താരത്തിൽ കിടക്കുന്ന രംഗപ്രദേശം മുഴുവൻ തിരമാലകളെപ്പോലെ പരക്കുകയും പ്രതിധ്വനി ഉണ്ടാക്കുകയും ചെയ്തു. സഭാവാസികളെല്ലാം എഴുന്നേറ്റു-ബാണ്ടുവാദ്യം മുഴങ്ങുകയും, ഭ്രപാലമംഗളം പാടുകയും, കൊടിമരത്തിന്മേൽ ബ്രിട്ടീഷു കൊടിക്കൂറപറപ്പിക്കുയും ആചാരവെടി ആരംഭിക്കുകയും ചെയ്തു. ഈ നടവടികളെല്ലാം ഓരോന്നായി തുടങ്ങിയപ്പോഴെക്കും തിരുമേനികൾ കയറിയ വണ്ടി, മണ്ഡപത്തിന്നരികെ എത്തിക്കഴിഞ്ഞിരിക്കുന്നു. വാഹനത്തിൽനിന്നു പുറത്തിറങ്ങുന്പോഴെക്ക് തിരുമേനികളെ എതിരേല്പാൻ ഗവർണ്ണർജനറലും പാർശ്വാനുചരന്മാരായി അകന്പടി കൂടുവാൻ ഒരു കൂട്ടം രാജാകുമാരന്മാരും അടുത്തെത്തി- ആർക്കായിലെ ബീർസിങ്ങ് രാമകുമാരനും, ഭരതപുരത്തിലെ കൃഷ്ണസിംഗ് രാജകുമാരനും, ബൊപ്പാൾ രാജ്ഞിയുടെ പൌത്രനായ സാഫർഖാൻ രാജകുമാരനും, ഐദാറിലെ വിശ്വേശ്വരസിങ്ങ് രാജകുമാരനും ബിക്കാനിർ മഹാരാജകുമാരനും, ചക്രവർത്തി തിരുമനസ്സിലേയും, ഫാരിദ്കോട്ടയിലേയും, റീവായിലേയും മഹാരാജകുമാരന്മാർ ചക്രവർത്തിനി തിരുമനസ്സിലേയും പാർശ്വനുചരന്മാരായികൂടി, തിരുമേനികളെ മണ്ഡപത്തിൻ മുകളിലേക്കു കയറ്റി സ്വർണ്ണസിംഹാസനത്തിൽ ഇരുത്തി. തിരുമേനികൾ ധരിച്ചിരുന്ന അംബരാഡംബരങ്ങൾ ഈ ലോകത്തിലെ ചക്രവർത്തിമാരിൽ പ്രഥമസ്ഥാനമെടുത്തിട്ടുള്ള ബ്രിട്ടീഷു ചക്രവർത്തിമാർക്ക് അനുരൂപമായവതന്നെയായിരുന്നു. ചക്രവർത്തിയുടെ കിരീടത്തിന്മേൽ പതിപ്പിച്ചിട്ടുള്ള രതനങ്ങളും ചക്രവർത്തിനിയുടെ ആഭരണങ്ങളുടെയിടയിൽ പതിപ്പിച്ചിട്ടുള്ള രത്നങ്ങളും പ്രത്യേകം തിളങ്ങി പ്രകാശിച്ചുകാണ്മാനുണ്ടായിരുന്നു. സാർവ്വഭൌമിക ദർബ്ബാർ തുടങ്ങുന്നതിൻറെ ലക്ഷണമായ കാഹളദാവും ബാണ്ടുവാദ്യവും അവസാനിച്ചതിന്നുശേഷം ചക്രവർത്തി തിരുമനസ്സുകൊണ്ട് ഉടനെ എഴുന്നേറ്റ് രംഗസ്ഥലത്തു കൂടിയിരുന്ന എത്രയൊ ആയിരം ജനങ്ങൾക്കു കേൾക്കത്തക്ക സ്ഥിതിയിൽ ഉച്ചത്തിലും വിശേഷമായും താഴേ ചേർക്കുന്ന ഒരു പ്രസംഗം ചെയ്തു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/46&oldid=160231" എന്ന താളിൽനിന്ന് ശേഖരിച്ചത്