ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ഡപത്തിൽ വീണ്ടും എഴുന്നെള്ളി ഇരുന്നതിൻറെ ആവശ്യം എന്താണെന്നു പലരും സംശയിച്ചിരിക്കുന്ന മദ്ധ്യേ ചക്രവർത്തിതിരുമേനി സിംഹാസനത്തിൽ നിന്നെഴുന്നേറ്റ് ഒരു കടലാസ്സു നിവർത്തിയപ്പോൾ സദസ്യരുടെ സംശയങ്ങൾ ഒന്നുകൂടി വർദ്ധിച്ചു. ചക്രവർത്തി തിരുമനസ്സുകൊണ്ട് താഴേ കൊടുക്കുന്ന പ്രമാണപ്പെട്ട ഭരണമാറ്റങ്ങൽ ചെയ്യുന്നതാണെന്ന് ഒരു അറിയപ്പായിരുന്ന കടലാസ്സിൽ നോക്കി വായിച്ചത്. "നമ്മുടെ ഗവർണ്ണർജനറലും കൌൺസിലുമായി ആലോചനനടത്തിയതിൻറെ ശേഷം നമ്മുടെ മന്ത്രിമാർ പുറപ്പെടുവിച്ച ആഭിപ്രായമനുസരിച്ചു ഇന്ത്യാഗവർമ്മേണ്ടിൻറെ ഇരിപ്പടം കല്ക്കട്ടയിൽ നിന്നു, പുരാതനം തലസ്ഥാനമായ ദെൽഹിയിലേക്കു മാറ്റുന്നതിന്നും, ഇപ്രകാരമുള്ള മാറ്റത്തിൻറെ ഫലമായി, ഇതോടുകൂടിത്തന്നേ ബങ്കാൾസംസ്ഥാനത്തിലേക്ക് ഒരു ഗവർമ്മണരേയും ബീഹാർ, ചോട്ടാനാഗപ്പൂർ, ഒറീസ്സാ എന്നിവടിങ്ങളിലേക്ക് ഭരണനിർവ്വഹണസഭയോടു കൂടിയ ഒരു പിതിയ ലഫ്ടനെൻറ്റ് ഗവർണ്മരേയും, അസ്സാമിലേക്ക് ഒരു ചീഫ് കമ്മിഷണരേയും, നമ്മുടെ ഗവർണ്ണർ ജനറലും കൌൺസിലും നമ്മുടെ ഇന്ത്യാസ്റ്റേറ്റ് സെക്രട്ടരിയുടെയും കൌൺസിലിൻറെയും അനുമതിയോടുകൂടി ക്രമേണ തീർച്ചയാക്കുന്ന ഭരണസംബന്ധങ്ങളായ മാറ്റങ്ങളോടും അതൃത്തിഭേദങ്ങളോടുകൂടി നിയമിക്കുന്നതിന്നും നാം തീർച്ചയാക്കിയിരിക്കുന്നുവെന്നുള്ള വിവരം നമ്മുടെ ജനങ്ങളെ നാം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഈ മാറ്റങ്ങൾ ഇന്ത്യയുടെ കുറേക്കൂടി നല്ലതായവിധത്തിലുള്ള ഭരണത്തിന്നും നമ്മുടെ പ്രിയപ്പെട്ട ജനങ്ങളുടെ അധികരിച്ച ക്ഷേമത്തിന്നും സന്തുഷ്ടിക്കും ഇടയാകണമെന്നാണ് നമ്മുടെ ഹൃദയപൂർവ്വമായ വിശ്വാസം" ഈ പ്രസംഗം രംഗപ്രദേശത്തുള്ള സദസ്യരുടെയിടയിൽ ഉണ്ടാക്കിത്തീർത്ത വികാരങ്ങൾ ഇന്നവിധമൊക്കെയാണെന്നു വർണ്ണിപ്പാൻ പ്രയാസം, ചിലർ മുഖത്തോടുമുഖം നോക്കി സ്തംഭിച്ചു നില്ക്കുന്നു. മറ്റു ചിലർ തമ്മിൽ തമ്മിൽ സ്വകാര്യമായി ഈ രാജകീയ കല്പനയെപ്പറ്റി ഗുണദേോഷവിവേചനം ചെയ്യുന്നു. എന്തിന്നു പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/57&oldid=160243" എന്ന താളിൽനിന്ന് ശേഖരിച്ചത്