ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുൻകരുതലുകളെ മനസ്സിലാക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നതിന്നു ജനങ്ങളെ ഗ്രഹിപ്പിക്കുകയും പൊതുവെ ബഹുജനവിദ്യഭ്യാസം പ്രചാരപ്പെടുത്തുകയും ചെയ്യുന്നതു സർവ്വപ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. നിങ്ങളുടെ പുരാതനവും പ്രസിദ്ധവുമായ ഈ പട്ടണത്തേ പുനസ്സന്ദർശനം ചെയ്യുന്ന സംഗതി ഞങ്ങൾ അസാമാന്യമായ സന്തോഷത്തോടുകൂടി പ്രതീക്ഷിച്ചിരിക്കയായിരുന്നു. ഈ പട്ടണം, നിങ്ങളുടെ മംഗളപത്രത്തിൽ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നതുപോലെ, ഈ രാജ്യചരിത്രത്തിൽ സ്മരണീയങ്ങളായ അനേകം സംഭവങ്ങളുടെ രംഗമായിരുന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലതു എൻറെ വംശത്തോടും സിംഹാസനത്തോടും വളരേ സംബന്ധമുള്ളവയുമാണ്. ഭാവിയിൽ ഈ പട്ടമം കുറേകൂടി അടുപ്പമായ ബന്ധങ്ങളാൽ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. നിങ്ങളുടെ പട്ടണത്തെ സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ അതിന്നു പ്രത്യേകമായ ഒരു മനോഹാരിത്വത്തെ നൽകുന്നു. ഏതുഭാഗത്തു നോക്കിയാലും കാണുന്നതായ പുരാതന രാജകുഡുംബങ്ങളുടെ അവശിഷ്ടങ്ങളായ ചിഹ്നങ്ങൾ, കാലപ്പഴക്കത്താൽ നാശംഭിവിച്ചിട്ടില്ലാത്താവയായ മനോഹരങ്ങളായ കൊട്ടാരങ്ങളും ദേവാലയങ്ങളും ഇവയെല്ലാം ഒരു മഹത്തും പ്രശസ്തവുമായ പുരാതനകാലത്തിൻറെ ലക്ഷ്യങ്ങളാണ്. ഇന്ത്യാഗവൺമ്മേണ്ടിൻറെ തലസ്ഥാനത്തിന്നു കുറേകൂടി മദ്ധ്യസ്ഥലമായ ഒരു പ്രദേശം അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഇയ്യിടെ പ്രഖ്യാപനം ചെയ്തുതായ തീർച്ചക്കു - അതായതു മേലാൽ ഇന്ത്യാസാമ്രാജ്യത്തിൻറെ തലസ്ഥാനം ദൽഹിപട്ടണമായിരിക്കുമെന്നുള്ള തീർച്ചക്കു- ഈ ഐതിഹ്യങ്ങളും വിശേഷങ്ങളും സാമാന്യമല്ലാത്ത വിധത്തിൽ പ്രേരിപ്പിക്കുകയുണ്ടായി. ദൽഹിപട്ടണത്തെ പഞ്ചാബ് സംസ്ഥാനത്തിൽ ഉൾപ്പെടുത്തിയതിൻറെ ശേഷം ഇക്കഴിഞ്ഞ അന്പതു സംവത്സരങ്ങൽക്കുള്ളിൽ ഈ പട്ടണത്തിൻറെ ചരിത്രപ്രധാനങ്ങളായ സ്മാരകങ്ങളെ സംരക്ഷിക്കുന്നതിന്നു കഴിയുന്നിടത്തോളം ശ്രമിച്ചതോടുകൂടി ഇതിനെ അഭിവൃദ്ധിപ്പെടുത്തുകയും തദ്വാരാ ഇന്ത്യാസാമ്രാജ്യത്തി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/62&oldid=160249" എന്ന താളിൽനിന്ന് ശേഖരിച്ചത്