ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പിച്ചത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ ഇളക്കീട്ടുണ്ട്. തെക്കെ ഇന്ത്യിയിൽ അധിവസിക്കുന്ന നാനാജാതിമതസ്തന്മാരുടെയും പ്രതിനിധികൾ ഒപ്പിട്ടുതായ ഈ മംഗളപത്രം വളരെ വിലപിടിച്ച ഒരു ലക്ഷ്യമായി ഞങ്ങൾ എപ്പോഴും സൂക്ഷിക്കുന്നതാണ്. 1906 ൽ ഞങ്ങൾ മദിരാശിയിൽ വന്ന താമസിച്ച അവസത്തെ ഓർമ്മയിൽ വെച്ചതും ഞങ്ങളുടെ ഇപ്പോഴത്തെ വരവിനെപ്പറ്റി സന്തോഷത്തോടെ പ്രസ്താവിച്ചതും ഞങ്ങൾക്ക് വളരെ ആമോദം ഉണ്ടാക്കിട്ടുണ്ട്. ഞങ്ങൾ മദിരാശിയിൽ വന്നപ്പോൾ നിങ്ങൾ മറന്നിട്ടില്ല. നിങ്ങളുടെ ഇഷ്ടത്തന്നനുസരിച്ച് നിങ്ങളുടെ ശ്രുതിപ്പെട്ട പട്ടണം ഒന്നു സന്ദ്ർശ്ശിച്ചു മടങ്ങുവാൻ ഞങ്ങൾക്കു ഇപ്പോൾ അവസരം കിട്ടാഞ്ഞതിൽ വലുതായ വ്യസനമുണ്ട്. വിക്ടോറിയാ മഹാരാജ്ഞിയും എൻറെ പ്രിയപ്പെട്ട മാതാപിതാക്കന്മാരും ഇന്ത്യക്കാരുടെ അഭിവൃദ്ധിയിൽ അനുകന്പയോടുകൂടി വർത്തിച്ചെവെന്ന് നിങ്ങൾ പ്രസ്താവിച്ചത് വളരെ തൃപ്തിയോടെയാണ് ഞാൻ കേട്ടത്. അവരുടെ മനോഗതിതന്നെയാണ് എനിക്കുഉള്ളതെന്നും എൻറെ ഇന്ത്യൻ പ്രജകളുടെ നന്മയും അഭിവൃദ്ധിയും എൻറെ ഗാഢമായ അന്വേഷണത്തിൽ എപ്പോഴും ഇരിക്കുമെന്നും ഞാൻ പ്രത്യേകം പറയേണമെന്നില്ല." (മദിരാശി സംസ്ഥാനക്കാർ മർപ്പിച്ച മംഗളപത്രത്തിൽ നാലുകോടിയിൽ അധികം ജനങ്ങളുടെ പ്രതിനിധമാരായി ഈ സംസ്ഥാനത്തിലുള്ള 300 പട്ടണങ്ങളിൽ താമസിക്കുന്ന 28000 പൌരന്മാർ ഒപ്പിട്ടിരുന്നു.) ‌അന്നു രാവിലെതന്നെ രാജധാനിയുടെ അടുക്കെവെച്ച് ഇന്ത്യിയിലെ ഉമേദാർപട്ടാളത്തിലെ ഉദ്യോഗസ്ഥന്മാരേയും പട്ടാളക്കാരേയും ചക്രവർത്തിതിരുമേനി പരിശോധിക്കയും അവരിൽ ചിലർക്കു വീരമുദ്രകൾ സമ്മാനിക്കയുംചെയ്തു. 1857 ൽ ഇന്ത്യയിൽ നടന്ന സിപ്പായിലഹള ഒതുക്കുവാൻ ശ്രമിച്ച പട്ടാളക്കാരിൽ ജീവിച്ചിരുപ്പുള്ള വൃദ്ധഭടന്മാരേ ദൽഹിയിൽ ക്ഷണിച്ചുവരുത്തി പ്രത്യേകമായ ഔദാര്യങ്ങൾ കാണിച്ചിരുന്നു. ഇവർ തങ്ങളുടെ രാജ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/64&oldid=160251" എന്ന താളിൽനിന്ന് ശേഖരിച്ചത്