ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നസ്സകൊണ്ട് കല്പിച്ചു നല്കി. ഇതിന്നു ശേഷമാണ് ബഹുമതി സിദ്ധിച്ച സ്ത്രീകൾ തിരുമുന്പാകെ ബഹുമതി മുദ്രകൾ വാങ്ങുവാനായി ചെന്നത്. ബോപ്പാളിലെ ബീഗം മഹാറാണിക്കും, ഭവനഗർ മഹാറാണിക്കും "ഇന്പീരിയൽ ഓർഡർ ഓഫ് ദി ക്രൌൺ ഓഫ് ഇന്ത്യ" എന്ന മുദ്രയും ഗവർണ്ണർജനറലുടെ പത്നി, ലേഡി ഹാർഡിഞ്ചിന്ന് "കെയിസർ ഈഹിന്ത്" എന്ന മുദ്രയും നല്കി. പിന്നെയായിരുന്നു കൊച്ചിദിവാൻ മിസ്റ്റർ ബാനർജ്ജി തുടങ്ങിയവർ ബഹുമതി മുദ്രകൾ ചെന്നു വാങ്ങിയത്. ഇപ്രകാരം ബഹുമതി കിട്ടിയവർ വളരെ ഉണ്ടായിരുന്നു. ഏതാണ്ട് പതിനൊന്നുമണിവരേ ഈ ബഹുമതി മുദ്ര ദാനകർമ്മത്തിൽതന്നെ സമയം നയിക്കപ്പെട്ടു. ഈ കർമ്മം, ആസ്ഥാനമണ്ഡപത്തിൽ ഒരു ഭാഗത്തു നടന്നുകൊണ്ടിരിക്കുന്പോൾ സേറ്റ്സിക്രട്ടെരി ക്രൂ പ്രഭുവിൻറെ തന്പിന്നു തൊട്ടുകിടക്കുന്ന തന്പിന്ന് ആകസ്മികമായി തീപ്പിടിച്ച് രാജധാനിക്കുകൂടി അഗ്നിബാധ ഉണ്ടായേക്കുമോ എന്ന ഭയം പലരിലും ജനിപ്പിച്ചു. എങ്കിലും ഒരു തന്പു കത്തിക്കഴിയുന്നതിന്നു മുന്പായിത്തന്നെ തീകെടുത്തുകളഞ്ഞതിനാൽ എല്ലാം മംഗളമായി കലാശിച്ചു. ഡിസെബ്ര 14ാം നു വ്യാഴാഴ്ച രാവിലെ പത്തുമണിക്കായിരുന്നു ചക്രവർത്തി തിരുമനസ്സുകൊണ്ട് സൈന്യപരിശോധന നടവസരത്തിൽ ദൽഹിയിൽ സ്വരൂപിക്കേണമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷെ ദൽഹിജില്ലയിൽ ക്ഷാമം ബാധിക്കയാൽ ഈ എണ്ണം ചുരുക്കി അന്പതിനായിരിമാക്കുകയാണ് ചെയ്ത. ദൽഹിയിൽ സ്വരൂപിച്ചുകൂടിയ അന്പതിനായിരം പട്ടാളക്കാർ ഇന്ത്യയിൽ നാനാഭാഗത്തിൽനിന്നുംകൂടി തിരഞ്ഞെടുത്തയക്കപ്പെട്ടവരായിരുന്നതിനാൽ ദൽഹിയിൽ കൂടിയ പട്ടാളക്കാർ ഇന്ത്യയിൽ ഇപ്പോഴുള്ള പട്ടാളക്കാരിൽ ശ്രുതിപ്പെട്ട യോദ്ധാക്കളാണെന്നു പറയേണ്ടതില്ലല്ലോ. ബ്രിട്ടീഷാപ്സർമ്മാർ 1177, ബ്രീട്ടിഷ് ഭടന്മാർ 15050, ഇന്ത്യൻ ആപ്സർമ്മാർ 894, ഇന്ത്യൻ ഭടന്മാർ 31669, പീരങ്കിത്തോക്ക് 42, കുതിര 9945, കോവർകഴുത 2562, ഒട്ടകം 206 ഇവയായിരുന്നു, പരിശോധനക്കായി മൈതാനത്തിൽ സ്വരൂപി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/68&oldid=160255" എന്ന താളിൽനിന്ന് ശേഖരിച്ചത്