ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരൊ അലസന്മരൊ ആണ്; വേറെ ചിലർക്ക് മതസംബന്ധമായ മുടക്കങ്ങൾ കൊണ്ടു ഫൊട്ടൊ പ്രസിദ്ധം ചെയ്വാൻ തരമില്ലാതെയും പോയി. ഇപ്രകാരമുള്ള മൂന്നു തരത്തിൽ പെറ്റാത്തവരുടെ ഛായാപടങ്ങൾ മാത്രമാണ് ഈ പുസ്തകത്തിൽ കൊടുത്തിട്ടുല്ലതു. എന്റെ ഉദ്ദേശം ഇഷ്ടം പോലെ സാധിച്ചിട്ടില്ലെങ്കിൽ അതിന്നു ഞാൻ ഉത്തരവാദിയല്ലെന്നു കാണിപ്പാൻ മാത്രമാണ് ഇത്രയും വിസ്തരിച്ചു പറഞ്ഞത്. ഛായാപടങ്ങളോടുകൂടി അവരവരുടെ ജീവചരിത്രസംക്ഷേപവും കൂടെ കൊടുക്കേണമെന്ന നിലയിൽ അതീന്നുള്ള വിവരങ്ങൾ ഞാൻ കുറെയൊക്കെ ശേഖരിച്ചിട്ടുണ്ട്. എങ്കിലും ആയത് ഈ പുസ്തകത്തിൽ ഘടിപ്പിക്കുന്നതിൽ ചില പ്രതിബന്ധങ്ങൾ നേരിട്ടു. സാധിച്ചുവെങ്കിൽ കുറേക്കൂടി മാന്യന്മാരുടെ ഛായാപടങ്ങൾ സമ്പാദിച്ച്, എല്ലാംകൂടി പ്രത്യേകം ഒരു പുസ്തകമായി പ്രസിദ്ധം ചെയ്യേണമെന്നുതന്നേയാണ് ഇപ്പൊഴും എന്റെ വിചാരം അതിന്നായി ശ്രമവും ചെയ്യുന്നുണ്ട്. ആഘോഷങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ:- ഈഅക റിപ്പോർട്ടുകൾ ഒരേരീതിയിൽ എഴുതി പ്രസിദ്ധം ചെയ്യേണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പലരും പലവിധമായി എഴുതി അയക്കയാൽ ഋപ്പോർട്ടുകളുടെ രീതിക്ക് ഐകരൂപ്യമില്ലാതെ ആയിപ്പോയിട്ടുണ്ട്. ഇത് ഒഴിച്ചുകൂടാത്ത ഒരു ന്യൂനതയാണെന്ന വായനക്കാർ മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു. അംശം അധികാരിമാരെ വിളംബരം വായിച്ചതായ സ്ഥലങ്ങളിൽ പ്രത്യേകം എടുത്ത് പ്രസ്താവിക്കത്തക്കവയായി വളരെ ഉണ്ടെന്ന എനിക്കറിയാം. ആ വക ഇടങ്ങളിൽ ചില ദിക്കിൽ ഉണ്ടായ ആഘോഷങ്ങൾ, ഈ പുസ്തകത്തിൽ വിവരമായി കൊടുത്ത ചില ആഘോഷങ്ങളെക്കാൾ കേമമായ നിലയിൽ നടന്നിട്ടുമുണ്ട്. പക്ഷെ കൃത്യമായ വിവരങ്ങൾ കിട്ടീട്ടുണ്ടായിരുന്നുവെങ്കിൽ ഒന്നും വിട്ടൊഴിയാതെ ചേർക്കേണമെന്നു തന്നെയായിരുന്നു ആഗ്രഹം. വിളംബരവായനയുണ്ടായ എല്ലാ അംശങ്ങളിലെയും റിപ്പോർട്ടുകൾ കൊടുപ്പാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഈ പുസ്തകം അടുത്ത കാലത്തൊ

"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/7&oldid=160257" എന്ന താളിൽനിന്ന് ശേഖരിച്ചത്