ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-64-


ങ്ങളുടെ അഭിവൃദ്ധിയേ ഞാൻ താല്പര്യപൂർവ്വ വീക്ഷിച്ചിട്ടുണ്ട്. നിങ്ങളുടെ വാണിജ്യ സംബന്ധമായുള്ള ശ്രമത്തിന്നുണ്ടായിട്ടുളള വിജയം, വാണിജ്യത്തെ പ്രശസ്തവും പൂജ്യവുമായ ഒരു വൃത്തിയായി കരുതുന്നതിലേക്കു ഈ നാട്ടിലേ യുവാക്കന്മാരിൽ അധികമധികംപേരേ പ്രേരിപ്പിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ദയാപുരസ്സരങ്ങളായ ആശംസകൾക്കും പ്രാർത്ഥനകൾക്കുമായി ഞാൻ നിങ്ങൾക്കു വന്ദനം പറയുന്നു. ഞങ്ങളുടെ ഇന്ത്യാ സാമ്രാജ്യത്തിൻറെ ക്ഷേമത്തേ വർദ്ധിപ്പിക്കുന്നതിന്നു ഞങ്ങൾ എല്ലായ്പോഴും ഹൃദയപൂർവ്വം ശ്രമിക്കുന്നതാണ്. എൻറെ കുഡുംബവും എൻറെ ഇന്ത്യൻപ്രജകളും തമ്മിലുള്ള ഗാഢമായ സ്നേഹവിചാരങ്ങൾ ഓരോ സംവത്സരം കഴിയുംതോറും വർദ്ധിച്ചുകൊണ്ടിരിക്കുമെന്നു ഞങ്ങൾ ഹൃദയപൂർവ്വം ആശംസിക്കുകയും ചെയ്യുന്നു." ഈ പ്രസംഗം, മണ്ഡപത്തിന്നു എത്രയോ ദൂരെ ഇരിക്കുന്നവർക്കുംകൂടി തെളിവായി കേട്ടിരുന്നു. ഇതിന്നുശേഷം തിരുമേനികൾക്ക് എഴുന്നെള്ളി താമസിപ്പാൻ ചട്ടം ചെയ്തിരുന്ന ഗവർമ്മേണ്ട് ഹൌസ്സിലേക്ക് ഒരു ഘോഷയാത്ര പുറപ്പെട്ടു. ഈ ഘോഷയാത്ര കല്ക്കത്ത നഗരിയിലേ പ്രധാനപ്പെട്ട നിരത്തുകളിൽകൂടിയായിരുന്നതിനാൽ ലക്ഷോപിലക്ഷം ജനങ്ങൾ തിരുമേനികളേ ഒരു നോക്കു കാണേണമെന്നുള്ള ഉദ്ദേശത്തോടെ രാജമാർഗ്ഗത്തിന്നിരുവശവും തിക്കിത്തിരക്കികൂടിയിരുന്നു. ഡിസൈബ്ര 31-ാം നു ഞായറാഴ്ചയായിരുന്നതിനാൽ തിരുമേനികൾ സ്വസ്ഥമായിരുന്നുവെന്നുതന്നെ പറയാം. രാവിലെ പള്ളിയിൽ എഴുന്നെള്ളി പ്രാർത്ഥനകൾ നടത്തുകയും വൈകുന്നേരം സ്ഥലത്തേ ഔഷധച്ചെടിത്തോട്ടം സന്ദർശിക്കുകയും മാത്രമായിരുന്നു അന്നേത്തെ ദിവസം ചെയ്തത്. 1912 ജനുവരി 1ാം നു യും തിരുമേനികൾക്കു ഒരു സ്വസ്ഥവസമയിരുന്നു. എങ്കിലും, വൈകുന്നേരം കലക്കത്ത മൈതാനത്തിൽവെച്ചു നടത്തിയിരുന്ന കായികാഭ്യാസവിനോദങ്ങൾ കാണ്മാനെഴുന്നെള്ളുകയും വിനോദങ്ങൾ കഴിയുന്നതുവരേ ക്ഷമയോടെ ഇരുന്നു തൃക്കൺപാർത്തു തൃപ്തിപ്പെടുകയും ചെയ്തു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/77&oldid=160265" എന്ന താളിൽനിന്ന് ശേഖരിച്ചത്