ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുമേനി പ്രധാനമന്ത്രിക്കയച്ച് സന്ദേശം "ഞങ്ങൾ ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷയുടെ പരമാവധിവരേയും സാധിച്ചിരിക്കുന്നു എന്നും, ബോബെ, ദൽഹി, കല്ക്കത്ത എന്നു മാത്രമല്ല. ചക്രവർത്തിനിയും നാമും സഞ്ചരിച്ചിരുന്ന മറ്റെല്ലാ സ്ഥലങ്ങളിലും ഞങ്ങളുടെ യാത്ര സർവ്വപ്രത്യാശയേയും അധികരിച്ച നിലയിൽ സുമംഗളമായി പര്യവസാനിച്ചിരിക്കുന്നു എന്നും, പരസ്യമായും രഹസ്യമായും ഉള്ള എല്ലാ വഴികളിൽനിന്നും ഒരുപോലെ അറിയുന്നതിന്നിടയായ വിവരം ഇന്ത്യയിൽനിന്നു മടങ്ങുന്നതിന്ന് മുന്പായിതന്നെ നമ്മുടെ ഗവർമ്മേണ്ടിൻറെ നേതാവായിരിക്കുന്ന നിങ്ങളെ അറിയിക്കുന്നതു നിങ്ങൾക്കു സന്തോഷജനകമായിരിക്കുമെന്നു നാം ദൃഢമായി വിശ്വസിക്കുന്നു. നിഷ്കളങ്കമായ സ്നേഹത്തോടും ഉത്സാഹത്തോടുംകൂടി ഞങ്ങളെ എതിരേല്ക്കുന്നതിൽ ഇന്ത്യയിലെ നാനാജാതിമതസ്ഥന്മാരായ എല്ലാവരും ഏകോപിച്ചിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതാണ്. ദൽഹി ദർബ്ബാറിന്നുണ്ടായ ആ മഹത്വം, വൈസറായിയുടേയും അദ്ദേഹത്തിൻറെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടേയും, അക്ഷീണപരിശ്രമത്താൽ വളരെ ഭംഗിയായി നിർവ്വഹിക്കപ്പെട്ടതും, ആലോചനാപുരസ്സരമായും വിവേകപൂർവ്വമായും ഉളള ചട്ടവട്ടങ്ങളുടെ ഫലംതന്നെയാണ്. ഞങ്ങൾ വൈസറോറിയെ സന്ദർശിച്ച സന്തോഷവസരങ്ങളിൽ ഞങ്ങളുടെ സൌകര്യത്തിന്നും ഉല്ലാസ്ത്തിന്നുംവേണ്ടി എന്തും ചെയ്യുന്നതിനു കല്ക്കത്തയിലുള്ള എല്ലാവരും യോജിച്ചു ഏകയോഗമായി കൂടിയിരുന്നു. ഇന്ത്യാസന്ദർശനാവസരത്തിങ്കൽ നമ്മുടെ ഹൃദയത്തിൽ പ്രധാനമായി സ്ഥിതിചെയ്തിരുന്ന ആഗ്രഹം പരിപൂർണ്ണമായി സഫലീകരിക്കത്തക്കവണ്ണം നമുക്കു ഇംഗ്ലാണ്ടിലുള്ള നമ്മുടെ പ്രജകൾക്കും തമ്മിൽ ഗാഢമായ വിശ്വാസമുണ്ടെന്നുവെച്ചു നാം ഏറ്റവും സന്തോഷിക്കുന്നു. ഞങ്ങളുടെ സന്ദർശനം ഇന്ത്യക്കും ബ്രിട്ടീഷ് സാമ്രാജ്യത്തിന്നും പൊതുവിലും നിരന്തരമായ ശുഭാഭിമാനങ്ങൾ ഉളവാക്കുന്നതായി കാലാന്തരത്തിൽ കാണപ്പെടുന്നു എങ്കിൽ നമ്മുടെ ഈ ചാരിതാർത്ഥ്യം പൂർവ്വാധികം വർദ്ധിക്കുന്നതുമായിരിക്കും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/88&oldid=160277" എന്ന താളിൽനിന്ന് ശേഖരിച്ചത്