ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭

ണ്ടത്തിൽ കുത്തിയെടുത്തു ഉണ്ടാക്കിയതായ ഒരു ചെറിയ പറമ്പിൽ ഒരു പുരയുണ്ടായിരുന്നു. അതിനോടു പുലയൎക്കു ഒരു പ്രത്യേക താല്പൎയ്യവും സന്തോഷവും ആയിരുന്നു താനും. ആ സ്ഥലം അവർ നന്നാ അദ്ധ്വാനപ്പെട്ടു കട്ടയും മറ്റും കുത്തിയിട്ടു നികത്തിയെടുത്തു. അവൎക്കു ബഹു വിശേഷം എന്നു തോന്നിയ ഒരു പള്ളിയും സ്ഥാപിച്ചിരുന്നു. ഇതിനു ചുറ്റും മണ്ണു കുഴച്ചു വച്ചിട്ടുണ്ടായിരുന്നു. അതേൽനിന്നു മേൽക്കൂട്ടിനു താങ്ങായിട്ടു മുളകൊണ്ടു തൂണുകൾ നിൎത്തിയിട്ടുണ്ടായിരുന്നു. അതു വായുവും വെട്ടവും നല്ലവണ്ണം കേറേണ്ടതിനു നിലത്തുനിന്നു നന്നാ കിളരത്തിലായിരുന്നു. അകത്തു ഒരു വല്യ തഴപ്പായുമിട്ടിരുന്നു. അതു ആ ക്രിസ്ത്യാനിസ്ത്രികൾ തങ്ങൾക്കു ഇളവുള്ളപ്പോൾ ഒക്കെയും നെയ്തു അങ്ങിനെ വളരെ നാൾകൊണ്ടു ഉണ്ടാക്കിയതായിരുന്നു. ൟ പള്ളിയുടെ ഒരറ്റത്തു ഒരു മന്തിണ്ണപോലെ ഒന്നു കെട്ടി അതേൽ പട്ടക്കാരന്റെ പേൎക്കു ഒരു നാല്ക്കാലിയും ഒരു ചീത്ത മേശയും വെച്ചിട്ടുണ്ടായിരുന്നു. അവരോടുള്ള ദ്വേഷംകൊണ്ടു മൂന്നു തവണ മറ്റുള്ളവർ ഇതിനു തീ വച്ചു കളഞ്ഞു. ആ മൂന്നു തവണയും ൟ പുലയർ ആ സ്ഥലത്തു തന്നെ നിന്നുകൊണ്ടു ഇപ്രകാരം പറഞ്ഞു. “ഇവിടെ ഇവിടെത്തന്നെ ഞങ്ങൾക്കു ഒരു പ്രാൎത്ഥനാ ഭവനം വേണം ഇവിടെ വച്ചായിരുന്നു ഞങ്ങൾ യേശുവിനെക്കുറിച്ചും അവന്റെ സ്നേഹത്തെ ക്കുറിച്ചും ആദ്യം കേട്ടതു. ഇവിടെ തന്നെ ഞങ്ങൾ ഇനിയും അവനെ വന്ദിക്കും ഇപ്പോൾ ഞങ്ങൾ അതു വീണ്ടും പണിയും അവർ പിന്നെയും ചുട്ടുകളയുന്നു എങ്കിൽ പിന്നെയും ഞങ്ങൾ പണിയും എന്തെന്നാൽ ഞങ്ങൾക്കു ൟ സ്ഥലം അല്ലാതെ മറ്റൊരെടവും വേണ്ട" ആ ശാബത ദിവസം കോശി കുൎയ്യന്റെ പുലയരു പള്ളിയിൽ വന്നു മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരുന്ന ദുഃഖവൎത്തമാനങ്ങളിൽ ശ്രദ്ധിച്ചു പട്ടക്കാരൻ വ്യസനത്തോടു കൂടി നിന്നു വെറെ യജമാനന്മാരുടെ കീഴിലായിരുന്നവരും വളരെ പീഡകളും ക്രൂരതകളും സഹിച്ചിട്ടുള്ളവരുമായ വേറെ പുലയരും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവസാനം ഒരെടത്തും ഇത്ര കടുപ്പമായിട്ടു ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ടു അവരെല്ലാവരും കഷ്ടം കഷ്ടം എന്നു വിളിച്ചു പറവാൻ സംശയിക്കാതെയിരുന്നു.

അപ്പോൾ പട്ടക്കാരൻ പറഞ്ഞു:- "എന്റെ കൂട്ടരെ എന്തു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/15&oldid=148484" എന്ന താളിൽനിന്ന് ശേഖരിച്ചത്