ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൯

താഴെ ആ പുസ്തകവും കൊണ്ടുനിന്നു. അപ്പോൾ നിന്നെക്കാൾ കൊച്ചാണു ഒരു പെൺപൈതൽ അഴിയുടെ ഇടവഴി നോക്കി എന്റെ കയ്യിലേതെന്തെന്നു ചോദിച്ചു. അതിനു ഞാൻ ഒരു ദൈവം എന്നു പറഞ്ഞു എടുത്തുകാണിച്ചു. അപ്പോൾ അവൾ "നീ ഒരു ദുഷ്ടനായ അജ്ഞാനി തന്നെ അതു ദൈവത്തിന്റെ വിശുദ്ധപുസ്തകം അല്ലയൊ? നീ അതു വായിക്കെണം. എന്നാൽ യേശുവിനെ സ്നേഹിപ്പാനും വിഗ്രഹങ്ങളെ വന്ദിക്കാതെ ഇരിപ്പാനും നിന്നെ അതു പഠിപ്പിക്കും എന്നു പറഞ്ഞു. ആ നല്ല കുഞ്ഞു പറഞ്ഞതെല്ലാം ഞാൻ കേട്ടുതിരിച്ചറികയും ചെയ്തു. ആ അല്പ വചനങ്ങളിൽ അധികം എന്റെ മനസ്സിൽ കൊള്ളുകയാൽ ഞാൻ സായ്പിനെ കാണാതെ തിരിച്ചുപോന്നു. അപ്പോൾ ഞാൻ വിചാരിച്ചു:--- ഉവ്വ ഞാൻ വായിപ്പാൻ പഠിക്കെണം. എന്നാൽ എങ്ങിനെ? കന്നുകാലിയെ തീറ്റുന്ന ചോകോകിടാത്തൻ പള്ളിക്കൂടത്തിൽ പോയി വായിപ്പാൻ പഠിച്ചിട്ടുണ്ടു. എന്റെ കൂലിയിൽ പാതി ഞാൻ അവനു കൊടുത്തു വായിപ്പാൻ പഠിക്കും. ഇങ്ങിനെ ഞാൻ ഒരു ക്രിസ്ത്യാനി ആയിത്തുടങ്ങി. എന്റെ ദിവസങ്ങൾ സൂൎയ്യരശ്മിയും സന്തോഷവും ഉള്ളവ ആയി തുടങ്ങി. എന്നാൽ ഇപ്പോൾ ഒരു മേഘം എന്നെ മൂടിയിരിക്കുന്നു അതെന്നെ നിലത്തു പതുക്കുവാൻ തക്കവണ്ണം പെരുത്തു കട്ടിയുള്ളതു തന്നെ. ഞാൻ താമസിക്കുന്നു എങ്കിൽ അതെന്നെ അശേഷം മൂടും. ഇനിക്കു ഞൂന്നിറങ്ങി പൊയ്ക്കൊള്ളുന്നതിനു ദൂരെക്കുഒരു ചെറിയ കോണു മാത്രമെ അതിൽ കാണുന്നുള്ളു.


൭- ാം അദ്ധ്യായം

അവന്റെ ൟ വൎത്തമാനത്തിൽ മറിയത്തിനു നന്നാ രസം തോന്നി. അവൾ ആ അന്ത്യവാചകത്തിലെ കുണ്ഠിതഭാവത്തെക്കുറിച്ചു അത്ര വിചാരിച്ചില്ല. അവളുടെ അമ്മൂമ്മ വേഗം പോകേണമെന്നു നിൎബന്ധിച്ചപ്പോൾ മറിയം പൌലുസിനോടു "കൊള്ളാം ആ വാഴ്ത്തപ്പെട്ട പുസ്തകം തന്നെ വായിക്ക. എന്നാൽ എല്ലാം ചൊവ്വാകും" എന്നു മാത്രം പറഞ്ഞു. അവർ വേഗത്തിൽ കടമ്പ കടന്നു കരിമ്പു കൃഷി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/27&oldid=148536" എന്ന താളിൽനിന്ന് ശേഖരിച്ചത്