ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨

നീചന്മാരോടടുത്ത അശുദ്ധപ്പെടുവാൻ പാടില്ലാ. ഇല്ല എന്റെ കുഞ്ഞു ഒരു സുറിയാനിക്കാരത്തിയാണു. "പുലയനാകട്ടെ ചോകോനാകട്ടെ അവളെ കേൾപ്പാൻ തക്കവണ്ണം അടുത്തു കൂടാ." അപ്പാ ഞാൻ അപ്പന്റെ മകൾ തന്നെ ഭൂമിയിൽ വസിപ്പാനായി സകല മനുഷ്യജാതിയെയും ഒരു രക്തത്തിൽ നിന്നു ദൈവം സൃഷ്ടിച്ചു എന്നുള്ളതു അപ്പൻ പറഞ്ഞാണ ഞാൻ കേട്ടതു നിങ്ങൾ സകല ജാതികളുടെ അടുക്കലും പോകുവിൻ എന്നു യേശു ശിഷ്യരോടു കല്പിച്ചപ്പോൾ പുലയരെ കൂടെ ഉൾപ്പെടുത്തിയാണ പറഞ്ഞതു. അല്ലേ, അപ്പാ

ഈ വാക്കുകൾ അവന്റെ മനോസാക്ഷിക്കു പറ്റുകയാൽ അവൻ കോപിച്ചു പറഞ്ഞു. "എന്റെ മകൾ ഒരു വലിയ പ്രസംഗക്കാരിയായി പോയി. നീ ഇങ്ങിനെയുള്ള കാൎയ്യങ്ങളിൽ മിണ്ടാതെ ഞാൻ പറയുന്നതിനെ മാത്രം കേട്ടിരിക്കയാണ ഈ നാട്ടു മൎയ്യാദക്കു ഒത്തതു

ഇതിനു മറിയം വിശേഷാലൊന്നും പറയാതെ സങ്കടത്തോടുകൂടെ തന്റെ കണ്ണുകൾ നിറഞ്ഞു ഒന്നു നോക്കി. അവൻ ഇങ്ങിനത്ത ക്രൂരശബ്ദത്തിൽ അവളോടു ഏറെ സംസാരിച്ചിട്ടില്ല. അവൻ എപ്പോഴും അവളുടെ വിചാരങ്ങളെ സ്വാതന്ത്ര്യമായി സംസാരിപ്പാൻ അവളെ ധൈൎയ്യപ്പെടുത്തുകയും അവൾ അറിഞ്ഞിട്ടുള്ള ചില ഭോഷത്വത്തെക്കുറിച്ചു ചില മൂപ്പച്ചന്മാരോടു അവൾ മിക്കപ്പോഴും തൎക്കിക്കുന്നതു കേട്ടു അവൻ സന്തോഷിക്കയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും ഇപ്പോൾ അവന്റെ സ്വന്ത ചട്ടങ്ങൾ തന്നെ ദ്രവ്യാഗ്രഹത്താൽ ക്ഷീണിപ്പിക്കപ്പെട്ടതായിത്തീൎന്നപ്പോൾ അവൻ തന്റെ മകളിൽ വൎദ്ധിപ്പിച്ചുവന്ന ആ ബുദ്ധിവാസന അപകടകരമെന്നു തോന്നിത്തുടങ്ങി. അവളുടെ മുമ്പിൽ വച്ചു പാപം ചെയ്കയും സൌഖ്യമായിരിക്കയും ചെയ്‌വാൻ തനിക്കു പാടില്ലായിരുന്നു. അല്പനേരം ആരും മിണ്ടാതിരുന്നപ്പോൾ മറിയം "നമ്മൾ വഴിതെറ്റിയാണ വന്നതു ഇതല്ലല്ലൊ വഴി" എന്നു പറഞ്ഞതിനു "ശരിശരി ഞാൻ ഒരു വള്ളം കൊണ്ടുവന്നിട്ടുണ്ടു നമുക്കു ആറെ പോകാം" എന്നു അപ്പൻ പറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/30&oldid=148667" എന്ന താളിൽനിന്ന് ശേഖരിച്ചത്