ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൩


൮- ാം അദ്ധ്യായം

ഇരുട്ടു എളുപ്പത്തിൽ കൂടി വന്നു. അവർ കടവിൽ ചെന്നാറെ വള്ളം നല്ലവണ്ണംകാണ്മാൻ വഹിയായിരുന്നു. വെള്ളം ഇളക്കവും ഒഴുക്കു കഠിനവുമായിരുന്നതുകൊണ്ടു വല്ലതും അപകടമുണ്ടായേക്കാമെന്നു തൊന്നി എങ്കിലും അവർ അനങ്ങാതെ ഇരുന്നാൽ അങ്ങിനെഒന്നും ഉണ്ടാകാതെ ആറെ താത്തു വേഗത്തിൽ വീട്ടിൽ എത്താമെന്നു അപ്പോൾ വിചാരിച്ചു അവൻ ഒരു ചൂട്ടു കൊണ്ടുവരുവാൻ പറഞ്ഞു തന്റെ അമ്മെ സൂക്ഷത്തൊടു പിടിച്ചു വള്ളത്തേൽ കയറ്റി. വള്ളം നീക്കിയപ്പൊൾ മറിയം ഒന്നു എഴുനീല്പാൻ ഭാവിച്ചു അന്നേരം തുലോം വേഗത്തിൽ താത്തു വരുന്ന വേറൊരു വള്ളം ഇതേൽ വന്നു മുട്ടി ഉടനെ മറിയം തെറിച്ചു വെള്ളത്തിൽ വീണു അവൾക്കു നീന്തലു നല്ലവണ്ണം അറിയായിരുന്നു എങ്കിലും പെട്ടന്നുണ്ടായ സംഗതിയും ഒഴുക്കുശക്തി ഏറിയതുമായിരുന്നതുകൊണ്ടു പാടില്ലാതെ തീൎന്നുപോയി ഇങ്ങനെ അല്പനെരം പിണങ്ങിയതിന്റെ ശേഷം താഴൊട്ടു ഒഴുകി പൊകയും ചെയ്തു. തന്റെ മകൾ വെള്ളത്തിൽ പോയതു കണ്ട ഉടനെ മറിയത്തിന്റെ അമ്മുമ്മ ഭയങ്കരമായി നിലവിളിച്ചു. കോശികുൎയ്യൻ അപ്പോൾ “ഇരി അമ്മെ" എന്നു പറഞ്ഞു ഒരു മല്ലനെ പോലെ തണ്ടു വലിച്ചു കരക്കു അടുത്തു “അമ്മ കരക്കു ഇറങ്ങു” എന്നു ഉത്തരം പറഞ്ഞു കൂടാത്ത ഒരു തീൎച്ച ശബ്ദത്തോടു അമ്മയോടും "കേറിനടൊ" എന്നു കരക്കു നിന്ന രണ്ടു പുലയരോടും പറഞ്ഞു ഒരു വിനാഴിക കൊണ്ടു വള്ളം മിന്നലുപോലെ ആറ്റൂടെ പോയി.

കോശികുൎയ്യന്റെ വല്യ തടിച്ച കൈകൾക്കു പന്ത്രണ്ടു പേരുടെ കരുത്തുണ്ടായിരുന്നു. അവന്റെ തൊഴച്ചിൽ രണ്ടും കല്പിച്ചു എന്ന വിധത്തിലായിരുന്നു. അപ്പോൾ മറ്റെ വള്ളത്തെൽ വന്നു ൟ സംഗതിക്കിടയാക്കിയവരായ മൂന്നാളുകൾ ഒട്ടും താമസിച്ചില്ല. അവരിൽ രണ്ടുപേർ വെള്ളത്തിൽ ചാടി ഒഴുകിപോയ ആളിന്റെ പുറകെ പോയി മൂന്നാമത്തവൻ വെട്ടത്തിന്നായിട്ടു വിളിക്കയും കൂകുകയും ചെയ്തു. പുലയരെ അശേഷം ഇളക്കി. നിൎഭാഗ്യനായ അപ്പൻ താൻ ഇത്ര നീചരായി വിചാരിപ്പാൻ തുടങ്ങിയ പുലയരു കൊണ്ടു വന്ന ചൂട്ടു മുതലായവ കാണുകയും അവരുടെ ദു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/33&oldid=148776" എന്ന താളിൽനിന്ന് ശേഖരിച്ചത്