ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൯

ഴിഞ്ഞ കാൎയ്യങ്ങളെ മറന്നുപോയി എന്നുള്ള ഭാവം തോന്നിക്കുന്നതായ ഒരു മനഃപൂൎവ്വസന്തോഷത്തോടു കൈക്കൊണ്ടു ൟ അച്ചൻ പള്ളിക്കൂടത്തിൽ അവനോടു ഒന്നിച്ചു പഠിച്ച ഒരാൾ ആയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ അദ്ദേഹത്തെ നന്നാ നിഷേധിച്ചിരുന്നു എങ്കിലും ൟ സമയം തന്റെ വീട്ടിൽ വന്നു കണ്ടതുകൊണ്ടു കയ്ക്കു പിടിച്ചു നല്ല വാക്കു പറയുന്നതിനു അവനു സന്തോഷം തോന്നി. ഉടനെ അവരെല്ലാവരും ആ വല്യ മുറിയിൽ ചെന്നിരുന്നു. അച്ചൻ അല്പമായിട്ടു ഒന്നു പ്രാൎത്ഥിക്കയും ചെയ്തു. മറിയം തന്റെ അമ്മയുടെ അടുക്കൽ ഇരുന്നു അപ്പോൾ ബാല്യക്കാർ പലമാതിരി കറികൾ പഴുത്ത മാങ്ങാ എന്നിവയോടു കൂടെ ചോറു കൊണ്ടുവന്നു വെച്ചു. ഊണു തുടങ്ങിയപ്പോൾ സംഭാഷണം ഒന്നു കുറഞ്ഞതുകൊണ്ടു അതു വേഗം കഴിഞ്ഞു. ഉടനെ ഒരു ബാല്യക്കാരൻ ഒരു വെള്ളത്തുണിയും ഒരു വല്യ പാത്രത്തിൽ വെള്ളവും കൊണ്ടുവന്നു. എല്ലാവരും കൈകഴുകി പിന്നെയും തിണ്ണെലിറങ്ങിയിരുന്നു ഊണിന്റെ ശിഷ്ടങ്ങളെല്ലാം ബാല്യക്കാർ എടുത്തുകൊണ്ടുപോകുന്നതുവരെ മുറിയുടെ വാതിൽ അടച്ചിട്ടിരുന്നു. മറിയം അപ്പനോടു ഏതാണ്ടൊ ഒന്നു മന്ത്രിച്ചു. അവൻ സമ്മതിച്ചപ്പോൾ അവൾ അപ്പന്റെ വേദപുസ്തകം എടുത്തു അച്ചന്റെ മുമ്പിൽ വച്ചു. അദ്ദേഹം വായിച്ചു പ്രാൎത്ഥിക്കയും ചെയ്തു. വായിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ കരഞ്ഞു. ഇങ്ങിനെയുള്ള ഒരു കാൎയ്യം ഒരു കാലത്തു തന്റെ വീട്ടിൽ സാധാരണയായി നടന്നുവന്നതായിരുന്നുവെല്ലൊ എന്നു മറിയത്തിനു ഒരു സ്വപ്നം പോലെ തോന്നി. തന്റെ കൊച്ചുന്നാളിലെ കാൎയ്യങ്ങൾ ഒക്കെയും തെളിവായിവന്നതു വരെയും കഴിഞ്ഞകാൎയ്യങ്ങളെക്കുറിച്ചു അവൾ പുറകോട്ടു വിചാരിച്ചു മാറ്റത്തിന്റെ കാരണം എന്തെന്നു അപ്പനോടു ചോദിക്കണമെന്നു നിശ്ചയിക്കയും ചെയ്തു.


൧൦- ാം അദ്ധ്യായം

പള്ളിക്കൂടത്തിലുള്ള തന്റെചെങ്ങാതിമാരെക്കുറിച്ചു ചോദിക്കെണ്ടതിനു മറിയം അച്ചന്റെ അരികെ ചെൎന്നനിന്നു അപ്പോൾ അദ്ദേഹം അവൾക്കു ആറ്റിൽ‌വെച്ചുണ്ടായ അബദ്ധത്തിൽനിന്നു ദീനം ഒന്നും വരാഞ്ഞതുകൊണ്ടു തനി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/41&oldid=148789" എന്ന താളിൽനിന്ന് ശേഖരിച്ചത്