ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪


വാനും രണ്ടുപേരും നല്ല വണ്ണം കേൾക്കതക്കവണ്ണം നടുവിൽ മുട്ടുകുത്തി അവർക്കുവേണ്ടി മരിച്ച യേശുവിനോടു കരുണയുണ്ടായി അവരെ സഹായിപ്പാൻ തീഷ്ണതയോടു വാദക്കുന്നതിനും അദ്ദേഹത്തിനു തോന്നിച്ചതു.

ആ പെണ്ണിന്റെ ദീനം മുമ്പിലത്തെ തവണ താൻ ചെന്നു കണ്ടതിലും നന്നാ കടുത്തിരുന്നു അവൾക്കായിട്ടു ഭക്ഷണവും തേനും കൊണ്ടു താൻ താമസിക്കാതെ ചെല്ലാമെന്നു പറഞ്ഞപ്പോൾ സാവധാനത്തിൽ പുഞ്ചിരി ഇടുവാനും നോക്കുവാനും മാത്രമെ അവൾക്കു കഴിഞ്ഞുള്ളൂ. അവളുടെ ശബ്ദപും വ്യക്തമാവാൻ കഴിയാത്തവണ്ണം ക്ഷീണിച്ചിരുന്നു. അല്ലെങ്കിൽ അവൾ അതിന്റെ നന്ദി വെളിപ്പെടുത്തിയേനെ. അച്ചൻ പിന്നെ കേറിയതു ഒരു നായരുടെ വീട്ടിലായിരുന്നു. പടിപ്പുരക്കൽ മൂന്നുനാലു ചീത്ത ആളുകൾ നെല്ലുവിലയെക്കുറിച്ചും കരംകൊടുക്കാതിരിപ്പാൻ ഒരു നല്ല ഉപായത്തേക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. അച്ചൻ വള്ളത്തേൽനിന്നു ഇറങ്ങിയ ഉടനെ അവർ എഴുനീറ്റു അദ്ദേഹത്തെ അകത്തോട്ടു നോക്കിക്കാതിരിപ്പാൻ ശ്രമിച്ചു.

എങ്കിലും അവിടെ അതിന്റെ ആഗ്രഹമില്ലായിരുന്നു അവരുടെ മൎയ്യാദ അറിഞ്ഞിരുന്നതു കൊണ്ടു പടിപ്പുരയ്ക്കൽ ഇരുന്ന കൈകാട്ടി വിളിച്ചു. അവർ അടുത്തു വന്ന കുറെ ദൂരെ ഒരു നായരു തന്റെ കന്നുക്കൂട്ടത്തിൽ ഒരു ദിനം തുടങ്ങി വളരെ ഉരുക്കൾ ത്തുപൊയതുകൊണ്ടു ഗീവറുഗീസു പുണ്യവാളനു ഒരു വള്ളം നെല്ലു നെൎച്ച ആയിട്ടു അന്നെരം കൊടുത്തയച്ചിരിക്കുന്നു എന്നും മറ്റും ഭടാചാരം പറവാൻ തുടങ്ങി അതു കൂടാതെ തന്റെ പുലയരിൽ മൂന്നു പെരെ കൊന്നതുകൊണ്ടു പാറാവിൽ കിടക്കുന്നവനും ഉദ്യോഗസ്ഥന്മാൎക്കു കൈക്കൂലി കൊടുത്തില്ലങ്കിൽ വഴിപ്പണി ചെയ്യെണ്ടിവന്നു പൊകുന്നുവനുമായ ഒരു ധനവാനായ മാപ്പിളയെക്കുറിച്ചും കുറെ വർത്തമാനങ്ങൾ അവർക്കുണ്ടായിരുന്നു.

ഒടുക്കം അദ്ദേഹം ൟ വർത്തമാനം നിറുത്തുവാൻ വെണ്ടി ഇങ്ങനെ പറഞ്ഞു "ഉവ്വ ഞാൻ വള്ളവും നായരെയും കണ്ടു. ഒരു ചുമടു നെല്ലും.ഉണ്ടു. അവൻ തന്റെ ഒരു പശുവിനു ദീനമാണെന്നും അതിനു ഒരു ചൊകന്റെ പക്കലുള്ള ഒരു നല്ല മരുന്നു മെടിപ്പാൻ അതുകൊണ്ടു പോകുന്നു എന്നും എന്നൊടു പറഞ്ഞു ആ ധനവാനായ മാപ്പിളയെയും

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/46&oldid=148693" എന്ന താളിൽനിന്ന് ശേഖരിച്ചത്