ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൯


ന്റെ വഴിയിൽ തന്നെ ചെയ്കയും വേണം. സന്തോഷകരവും സുഖകരവുമായ ഒരു ചൂടുകൊണ്ടല്ല. പൊന്നിനെ കറയില്ലാതെ എടുപ്പാൻ തക്ക ശക്തിയുള്ള ഏരിയുന്ന തീകൊണ്ടു വേണം. മരണ ദൂതൻ അല്പനാളെക്കു ഞങ്ങളുടെ ചെറിയ വീട്ടിൽ സഞ്ചരിച്ചു സാവധാനത്തോടെ ഞങ്ങളുടെ ഒന്നാം തരം പൂക്കളിൽ ഒന്നു പറിച്ചു, മേൽ ദൈവത്തിന്റെ തോട്ടത്തിൽ കൊണ്ടുപൊയി ജീവന്റെ വെള്ളം ഒഴുകുന്ന ആറ്റിന്റെ തീരത്തുനടുകയും ചെയ്തു. അപ്പോൾ ഞങ്ങൾ ആ ശവം ഒരു കുഴിയിൽ വച്ചു സംസ്കാര പ്രാൎത്ഥന ഞാൻ തന്നെ ഒരു ഉടഞ്ഞ ഹൃദയത്തോടു കൂടെ വായിച്ചു. "സ്ത്രീയിൽനിന്നു ജനിച്ച മനുഷ്യനു ജീവിപ്പാൻ അല്പ കാലമെയുള്ളൂ. അതു അരിഷ്ടതകൊണ്ടു നിറഞ്ഞുമിരിക്കുന്നു" ആ രാത്രി സംഹാര ദൂതൻവീണ്ടും ഇറങ്ങി. എന്റെ കുഞ്ഞുങ്ങളുടെ അമ്മയ്ക്കു ജ്വരം തുടങ്ങുകയും ചെയ്തു. പത്തു ദിവസത്തേക്കു മരണം വാതില്ക്കലെന്നപോലെനിന്നു. എങ്കിലും കേറിയില്ല; "സമ്പത്തും സൗഖ്യവും അഭിവൃദ്ധിയും സ്ഥാനവും ഇനിക്കുള്ള സൎവസ്വവും തന്നെ എടുത്തുകൊൾക എങ്കിലും ൟ നിക്ഷെപത്തെ ഇനിക്കു വിട്ടുതന്നാൽ ഞങ്ങൾ ശരീരവും ആത്മാവും മനസ്സും നിനക്കു വീണ്ടും തരാം". എന്നിങ്ങിനെ ഞാൻ വാദിച്ചു. എന്റെ പ്രാൎത്ഥന ചെവിക്കൊണ്ടു. ദൈവം ഞങ്ങൾക്കു വേണ്ടുന്ന ഭക്ഷണമല്ലാതെ സമ്പത്താകട്ടെ ദാരദ്ര്യമാകട്ടെ തന്നിട്ടില്ല. എങ്കിലും അതിനെക്കാൾ വലിപ്പം അവൻ തന്നെത്തന്നെ ഞങ്ങൾക്കു വേണ്ടിത്തന്നതാകുന്നു. “കണ്ടാലും ഞാൻ എല്ലായ്പോഴും നിങ്ങളോടു കൂടെയാകുന്നു. ലോകാവസാനംവരെ തന്നെ"


൧൨ാം അദ്ധ്യായം

ഉപദേശി കോശികുൎയ്യന്റെ വീട്ടിൽ വന്നുപോയി ചില ദിവസങ്ങൾ കഴിഞ്ഞ ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞു മേടയിടവ മാസം കാലമായിരുന്നതുകൊണ്ടു നല്ല പ്രകാശമുള്ള ഒരു ദിവസമായിരുന്നു. ആയിട ഒന്നു രണ്ടു മഴപെയ്തതിനാൽ വീട്ടിനു ചുറ്റുമുള്ള സസ്യങ്ങൾ എല്ലാം നല്ല പച്ചനിറമായിട്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/51&oldid=148703" എന്ന താളിൽനിന്ന് ശേഖരിച്ചത്