ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൭


൧൩ാം അദ്ധ്യായം.

സൂര്യൻ പിന്നെയും ഒരു ശാബതദിവസത്തിൽ ആ കുഡുംബത്തിന്റെ മേൽ പ്രകാശിച്ചു കോശികുൎയ്യന്റെ ദു:ഖമുഖത്തിൽ അല്പമായി ഒരു മാറ്റം കാണാനുണ്ടായിരുന്നു ചെറുപ്പകാരനായ ഉപദേശി മറിയത്തോടു മന്ത്രിച്ച ആ ചുരുക്കമായ വാക്കുകൾ വൃദ്ധനായ പുലയനെ ഇനിയും കണ്ടെത്തിയേക്കാം എന്നു ഒരു ആശ അവളിൽ വരുത്തി. തന്റെ അപ്പന്റെ മനസ്സും ആ സ്വഭാവത്തിൽ ആക്കേണ്ടതിനു അവൾ ശ്രമിക്കയും ചെയ്തു. എങ്കിലും ഓരൊ ദിവസം കഴിഞ്ഞുപൊകയും വൎത്തമാനങ്ങൾ ഒന്നും അറിയാതിരിക്കയും ചെയ്തതുകൊണ്ടു ആ ആശ അവനിൽ ഇല്ലാതായിപ്പോയി. താൻ ഒരു അരിഷ്ടകുലപാതകനെന്ന തന്നെത്താൻ തോന്നുകയും ചെയ്തു. എന്നാൽ ഇപ്പൊൾ അവന്റെ ശ്രദ്ധ മററുകാൎയ്യങ്ങളിൽ ആയിരുന്നു. അവന്റെ മനൊസാക്ഷി ൟ കാൎയ്യത്തിൽ പൂർണ്ണസൗെഖ്യത്തോടിരുന്നൊ ഇല്ലയൊ എന്നുള്ളതു പിന്നീടു അറിയാം.

കുഡുംബം ആസകലവും പള്ളിയിൽപോകുവാനായിട്ടു ഒരുങ്ങിയിരുന്നു. അവരെ കൊണ്ടുപോകേണ്ടതിനു ഒരു വല്യ വള്ളം കടവിൽ കിടപ്പുണ്ടായിരുന്നു തന്റെ അമ്മയ്ക്കു അന്നുകിട്ടിയ ചെറിയ സമ്മാനങ്ങളൊടു കൂടെ പള്ളിയിൽ പോകുവാൻ ഒരുങ്ങിയിറങ്ങിയതു കണ്ടു മറിയം നന്നാ പ്രസാദിച്ചുനിന്നു. മറിയം തന്നെ കൊടുത്തതും കഴുത്തിനു ചുറ്റും കയ്യേലും പട്ടുനൂൽകൊണ്ടുള്ള ചിത്രത്തയ്യലൊടു കൂടിയതുമായ പണിച്ചട്ട അവൾ ഇട്ടിരുന്നു. അപ്പന്റെ സമ്മാനമായിട്ടു വളരെ വീതിയിൽ കശവുള്ള ഒരുകവണിയും അമ്മുമ്മ കൊടുത്ത വിശേഷമായ ഒരു പുsകയും അവൾ ധരിച്ചിരുന്നു. ഭംഗിയുള്ള കൊച്ചുവിശറി അവളുടെ കയ്യിലും ഇളയ പെൺ മക്കളുടെ ചെറിയ മുത്തു സഞ്ചിയും ചുവപ്പുശീലകൊണ്ടുള്ള പണമടിശീലയും അവളുടെ പുടകയുടെ വല്യഞൊറിവുകളുടെ ഇടയിലും ഉണ്ടായിരുന്നു.

അവൾ അനുസരണവും കീഴമൎച്ചയുമുള്ള ഒരു ശിലത്തോടു കൂടി സാവധാനവും സ്നേഹവുമുള്ള ഒരു അമ്മയായിരുന്നു. അതുകൊണ്ടു തന്റെ ഭൎത്താവിന്റെ മാറ്റങ്ങളിലൊക്കെ അവൾ ചേൎന്നിരുന്നു, അവൻ ഒരു സുറിയാനിക്കാരനായി അവരുടെ പ്രാൎത്ഥനകളിൽ കൂടി നടന്നപ്പോൾ അ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/59&oldid=148718" എന്ന താളിൽനിന്ന് ശേഖരിച്ചത്