ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൫


ഞാൻ അവരോടു കൂടെ പോയി ലോകമനുഷ്യർ തമ്മിൽ തല്ലാനായി കൂടുന്ന ആ വൃത്തികെട്ട സ്ഥലത്തുനില്ക്കേണ്ടിവരും. അവിടെ സ്ത്രീകൾ വെറ്റിലതിന്നു വെറുവായ പറഞ്ഞിരിക്കയും പട്ടക്കാരൻ മഹത്വത്തിന്റെ കൎത്താവായ യേശുവിനു പകരം ഒരു സ്ത്രീയോടു പ്രാൎത്ഥിപ്പാൻ ജനങ്ങളെ പഠിപ്പിക്കയും ചെയ്യുന്നു. [1]പിന്നെ വളരെ നാളായി ഞാൻ പോയി വരുന്ന ആ ഭംഗിയുള്ള പള്ളിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച മഹാ ദൈവത്തിന്റെ മുമ്പാകെ ഞങ്ങൾ ചെന്നു മുട്ടുകുത്തുന്ന സ്ഥലത്തു ഇനിക്കു പോകുവാൻ ഒക്കുമൊ? അവിടെ "നമ്മുടെ വസ്ത്രങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെ തന്നെ ചീന്തി നമ്മുടെ ദൈവമായ കൎത്താവിങ്കലെക്കെ തിരിവിൻ എന്തെന്നാൽ അവൻ കൃപയും കരുണയും കോപത്തിൽ സാവധാനവും മഹാ ദാക്ഷിണ്യമുള്ളവനും ആകുന്നു" എന്നു ചൊല്ലുന്ന പട്ടക്കാരന്റെ ശബ്ദം അല്ലാതെ മറെറാനും കേൾപ്പാനില്ല, പട്ടക്കാരൻ മശിഹായുടെ സ്ഥാനത്തിൽ യേശുവിങ്കലേക്കു വരുവാൻ നമ്മെ വിളിക്കുന്നിടമായ പുൽപിറ്റേൽനിന്നുള്ള വിളിയുടെ ആ സന്തോഷകരമായ വചനങ്ങൾ കെൾപ്പാൻ ഇനി ഇനിക്കു ഇടവരുമൊ. എന്റെ അപ്പാ! എന്റെ അമ്മെ' എന്റെദൈവമെ! ഇനിക്കിതു സഹിപ്പാൻ വഹിയാ. മത വിപരീതക്കാരിയാകുവാൻ നിങ്ങളുടെ പാപപ്പെട്ട കുഞ്ഞിനെ നിങ്ങൾ നിൎബന്ധിക്കുന്നതിനേക്കാൾ സ്വൎഗ്ഗവാതിൽ അവളുടെ നേരെ അടച്ചുകളകയാകുന്നു നല്ലതു. "ഇനിക്കു വിവാഹത്തിനു മനസ്സില്ല. എന്തെന്നാൽ അതു എന്നെക്കൊല്ലും" അവളുടെ ശൈശവശീലംകൊണ്ടു കരച്ചിൽ പിന്നെയും വന്നു. എങ്കിലും മറ്റാരും കെൾക്കാതിരിപ്പാൻ അവൾ തുണികൊണ്ടു വായ പൊത്തിപ്പിടിച്ചു അതു കുറപ്പാൻ ശ്രമിച്ചു. ഒടുക്കം വിചാരിച്ചങ്ങനെ കിടന്നു അവൾ ഉറങ്ങിപ്പോയി അസ്തമിച്ചതുവരെ എഴുനീറ്റുമില്ല.

തലക്കേടും പനിയും പോയി. അപ്പോൾ അവൾ എഴുനീറ്റു തലകെട്ടി മുണ്ടും ഉടുത്തു കിണറ്റുകരെ ചെന്നു പച്ചവെള്ളംകൊണ്ടു തലയും മുഖവും കഴുകി, ഇതു ആരും കണ്ടില്ല, പിന്നെ അവൾ മുറിയിലേക്കു വന്നു എന്തു ചെയ്യെണമെന്നു വിചാരിച്ചു. പള്ളിക്കൂടത്തിൽ വച്ചു അവൾ പഠിച്ചി


  1. * കന്ന്യകമറിയത്തെ വന്ദിക്കുന്ന റോമാമാൎഗ്ഗ മൎയ്യാദ ചില സുറിയാനിപള്ളികളിൽ നടന്നതായി പറഞ്ഞിരിക്കുന്നുവെല്ലൊ എന്നു ഞങ്ങൾ ദു:ഖപൂൎവ്വം കുറിക്കുന്നു
"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/67&oldid=148725" എന്ന താളിൽനിന്ന് ശേഖരിച്ചത്