ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൯


൧൫- ാം അദ്ധ്യായം

സമയം കുറെ പോയി. മറിയത്തിനു അപ്പനുമായിട്ടു തൎർക്കിക്കുന്നതിനുണ്ടായിരുന്ന തക്കവും നഷ്ടമായി. എങ്കിലും അങ്ങോട്ടൊ ഇങ്ങോട്ടൊ മാറാതെ അവിടെ തന്നെ ഇരുന്നു അവൾ തലപൊക്കി നോക്കിയിരുന്നെങ്കിൽ ആ തടിച്ച മനുഷ്യന്റെ കൂടെ വന്ന ചെറുപ്പക്കാരന്റെ ഭാവങ്ങളെക്കണ്ടറിയായിരുന്നു. അവൾ അങ്ങിനെ ചെയ്യാഞ്ഞതുകൊണ്ടുഅവനെപ്പറ്റി അസാരം വൎണ്ണിക്കെണ്ടിയിരിക്കുന്നു അവൻ തിണ്ണയുടെ വിളുമ്പിനു നാണിച്ചു തല ഒരു തുണേൽ ചാരി കാലുതാഴെയോട്ടു ഇട്ടുകൊണ്ടിരിക്കയായിരുന്നു അവന്റെ മുണ്ടുപാദംവരെയും ഉണ്ടായിരുന്നു തോളേലൊരു വല്യ നേൎയ്യതും തലയിൽ ചുവന്ന വില്ലൂസകൊണ്ടു നെറ്റിക്കു നേരെ പൊടിപ്പുമായിട്ടു ഒരു തൊപ്പിയുമുണ്ടായിരുന്നു. ൟ വേഷത്തിനു കുറ്റം ഒന്നുമില്ല. മേത്തരവും വെടിപ്പുള്ളതും തന്നെ മുഖഭാവത്തിൽ ഞായറാഴ്ച മറിയത്തെ വന്നു താല്പൎയ്യത്തോടു ശോധനചെയ്ത പുള്ളിക്കു ശരിയായിരുന്നു. അതുപോലെ തന്നെ തടിച്ച ചിറയോടു കൂടിയ വലിയവായും, ധൈൎയ്യമില്ലായ്മയുടെ അടയാളമായ മൂക്കും, അപ്രകാരം തന്നെയുള്ള ബുദ്ധിക്കുറവിനെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. ചെറിയ കണ്ണുകളും വീതി കുറഞ്ഞ നെറ്റിയും എല്ലാം ഒത്തിരുന്നു. ചെവി നന്നാ നിവിൎന്നു നിന്നു. അതും മൃഗസ്വഭാവത്തിൽ അധികം സംബന്ധം കാണിക്കുന്നു. അല്പനേരത്തേക്കു കയ്യിലിരുന്ന തൂവാലകൊണ്ടു പലവിധ രൂപങ്ങൾ കെട്ടിയുണ്ടാക്കിക്കളിച്ചുകൊണ്ടിരുന്നു ഒടുക്കം അവൻ ഒരു കരിക്കട്ട കണ്ടു അതെടുത്തു തൂണേലും ചിലവിരൂപങ്ങൾ വരച്ചുതുടങ്ങി. മറിയം അതു കണ്ടു വളരെ ദേഷ്യത്തോടെ ഓടിച്ചെന്ന കരിക്കട്ട തട്ടിപ്പറിച്ചുകളഞ്ഞും വച്ചു കുറെ മണൽവാരി ഇട്ടുകൊടുത്തു അവൻ തിരിഞ്ഞു നോക്കിയപ്പോഴേക്കു "അക്ഷരം എഴുതാൻ പടി" എന്നു ഹാസിച്ചു പറഞ്ഞും വെച്ചു ഓടിക്കളകയും ചെയ്തു.

ഒരു മണിക്കൂറു കഴിഞ്ഞപ്പോൾ കോശികുൎയ്യൻ തനിക്കു മരുമകനാകുവാൻ തിരുവിതാങ്കോട്ടേക്കു മുന്തിയ ഒരാളിനെ കിട്ടിയെല്ലൊ എന്നു വിചാരിച്ചു സന്തോഷിച്ചുകൊണ്ടു തന്നെത്താൻ ആ മുറിയിൽ ഇരുന്നു, അവൻ സ്ത്രീധനം നന്നാ കൂട്ടിപ്പറഞ്ഞതിൽ പിന്നെയെ ആ വൃദ്ധൻ സമ്മതി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/71&oldid=148729" എന്ന താളിൽനിന്ന് ശേഖരിച്ചത്