ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൪


വേണ്ടി ഞാൻ വൃഥാ തിരക്കി. ഒടുക്കം എന്റെ മനോസാക്ഷിക്കും ക്രമങ്ങൾക്കും വിരോധമായി അതിൽ നിന്നു മാറി സുറിയാനി സഭയിൽ ചേരുവാൻ ഇനിക്കു ഇട വന്നു. എന്നിട്ടും പതിന്നാലു വയസ്സു കഴിഞ്ഞ നിന്നെ കെട്ടിപ്പാൻ ഒരു എതകിയ ആളിനെ കിട്ടുന്നതിൽ ഇനിക്കു വളരെ പ്രയാസമുണ്ടായി. എങ്കിലും രണ്ടു വൎഷം മുമ്പു തന്നെ ൟ കാൎയ്യം എന്നോടു പറഞ്ഞിരുന്നു. അതു അങ്ങിനെ തന്നെ നടത്തുന്നതിനു ഇനിക്കു നല്ല ചേലുമുണ്ടു. എന്നാൽ ഇപ്പോൾ കാൎയ്യങ്ങൾ മിക്കവാറും നിശ്ചയിച്ചു. തിരുവിതാങ്കോട്ടേക്കു ധനികനായ ഒരുവന്റെ വീട്ടിൽ എന്റെ മകൾക്കു ഞാൻ ഒരു സ്ഥലം സമ്പാദിച്ചപ്പോൾ അപ്പന്റെ വിധിയെ ഒന്നാമതു എതൃക്കുന്നതു അവൾ തന്നെ" പിന്നെ അവൻ അവളുടെ ചെള്ളയ്ക്കു ഉമ്മ കൊടുത്തുംകൊണ്ടു “ഇതു ശരിയൊ" എന്നു ചോദിച്ചു.

"അപ്പാ ഞാൻ ഒരു കുഞ്ഞു മാത്രം. വരുന്ന ആഴ്ച കൂടെ കഴിഞ്ഞെ ഇനിക്കു പതിന്നാലു വയസ്സു തികയൂ. ൟ ലോകത്തിൽ എന്റെ അപ്പനേയും അമ്മയേയും പോലെ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല. ഞാൻ ഒരു വൎഷം കൂടെ നിങ്ങളോടു കൂടെ പാൎക്കട്ടെ.

"എന്നാൽ ഇപ്പോൾ തന്നെ ആയില്ലെങ്കിൽ ൟ തക്കം പൊയ്പോകുമല്ലോ"

"അപ്പാ അതത്ര വല്യ നഷ്ടമാകുമൊ". ൟ ലോകത്തിൽ ഭാഗ്യം തരുന്നവയായിട്ടു ചക്രവും രൂപായുമെയുള്ളൊ. അമ്മക്കു സ്ത്രീധനം ഒട്ടും തന്നെ ഇല്ലായിരുന്നു എന്നു അമ്മുമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു. എന്നിട്ടു അപ്പൻ ഒരിക്കലും അടിച്ചു കാണുന്നില്ലല്ലൊ. പാത്രങ്ങൾ നല്ലവണ്ണം തേച്ചിട്ടില്ലാത്തപ്പോൾ തലമുടിക്കു പിടിച്ചു വലിക്കയോ പുസ്തകം വായിച്ചു കണ്ടാൽ അതു വലിച്ചു കീറുകയൊ ചെയ്യുന്നില്ലെല്ലൊ. പിന്നെയും അപ്പന്റെ കയ്യിൽനിന്നു വല്ലതും അമ്മ തട്ടിപ്പറിച്ചുകളകയും ദേഷ്യത്തോടു നോക്കുകയും കാലുകൊണ്ടു ചവിട്ടി അരയ്ക്കത്തക്കവണ്ണം തോന്നുകയും ചെയ്തുതായിട്ടും ഞാൻ കണ്ടിട്ടില്ലാ. എങ്കിലും ഇനിക്കതു പെട്ടെന്നു തോന്നിപ്പോയി, ആ ഭാവം ഞാൻ പുറത്തു കാണിക്കുന്നതിനു മുമ്പു തന്നെ അതെന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു എന്നുള്ളതു ഞാൻ അറിഞ്ഞില്ല. എന്നേക്കാൾ മിടുക്കും ബുദ്ധിയും കരുണയും സാവധാനവുമുള്ളവനായി എന്നെ സന്മാ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/76&oldid=148734" എന്ന താളിൽനിന്ന് ശേഖരിച്ചത്