ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൩


ന്നു അവൻ കാണിച്ചു തുടങ്ങി. അവൻ പിന്നെയും അവരെ ഓൎമ്മപ്പെടുത്തിപ്പറഞ്ഞതെന്തെന്നാൽ "ക്രിസ്ത്യാനികൾ തമ്മിൽ തമ്മിൽ സ്നേഹിപ്പാൻ കല്പിക്കപ്പെട്ടിരിക്കുന്നു. ഇതു ചെയ്യുന്നതിനു നാം സകലരെയും നമ്മുടെ ശത്രുക്കളെ പോലും സ്നേഹിക്കെണം. നാം തിന്മയ്ക്കു പകരം തിന്മ ചെയ്താൽ തിന്മയും ദോഷവും തന്നെ എന്നും പരക്കും. എന്നാൽ മനുഷ്യർ തങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പാൻ പഠിച്ചു തിന്മയ്ക്കു പകരം നന്മ ചെയ്താൽ സ്നേഹം തിന്മയെ ലോകത്തിൽനിന്നു ചവിട്ടിക്കളഞ്ഞു ഒരിക്കൽ അധിപതിയായി വാഴും. നമ്മിൽ ചിലർ ക്രൂരതയിൽ കാലം കഴിച്ചുകൂട്ടിട്ടുണ്ടു അധികം പേൎക്കു കഠിനക്കാരായ യജമാനന്മാരും ഉണ്ടായിരുന്നിട്ടുണ്ടു. എന്നാൽ അവരുടെ തിന്മയ്ക്കു നന്മ പകരം ചെയ്യുന്നതിനു കരുതിക്കൊണ്ടു നാം അവരുടെ പേർക്കു പ്രാൎത്ഥിക്കണം. അതും ദിവസേന വേണം. എന്തെന്നാൽ നീതിമാന്റെ താല്പൎയ്യമുള്ള പ്രാൎത്ഥന വളരെ സാധിക്കുന്നു. നാം ഇപ്രകാരം അവൎക്കു ഗുണം ചെയ്യണം. എന്തെന്നാൽ ഇങ്ങിനെ ചെയ്തു "അവരുടെ തലകളിൽ തീക്കനലുകളെ കൂട്ടുന്ന"തിനാൽ നമുക്കു അവരുടെ മനസ്സിനെ ഉരുക്കാം. നമുക്കു പരമാൎത്ഥതയോടു അവരുടെ പേൎക്കു വേലയെടുത്തു നമ്മുടെ മുറയെ അവൎക്കു ചെയ്യെണം. എന്തെന്നാൽ അവർ നമ്മെ അവരുടെ പണിയിലാക്കിയിരിക്കുമ്പോൾ ഒക്കെയും അവർ ന്യായപ്രകാരം നമ്മുടെ യജമാനന്മാരാകുന്നു. അങ്ങിനെ ചെയ്താൽ ദൈവത്തെ നമ്മുടെ പൂൎണ്ണ ഹൃദയത്തോടും പൂൎണ്ണ മനസ്സോടും പൂൎണ്ണ ആത്മാവോടും പൂൎണ്ണ ശക്തിയോടും നമ്മുടെ അയൽക്കാരെ നമ്മെപ്പോലെ തന്നെയും നാം സ്നേഹിക്കേണമെന്നു എന്റെ കയ്യിലിരിക്കുന്ന ൟ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ദൈവ കല്പനയെ നാം അനുസരിക്കുകയാകുന്നു."

ഇങ്ങിനെയായിരുന്നു വൃദ്ധൻ പ്രസംഗിച്ചു നിൎത്തിയതു. ശബ്ദം കോശി കുൎയ്യനു നല്ല പരിചയമുള്ളതുമായിരുന്നു. അതു അവന്റെ വൃദ്ധനായ പൌലൂസ് അല്ലാതെ മറ്റാരും അല്ലായിരുന്നു. വൃദ്ധൻ തന്റെ പ്രസംഗത്തിൽ മുറുകിയപ്പോൾ കോശികുൎയ്യൻ ശ്രദ്ധയിൽ മുഴുകിപ്പോയി. പിന്നെ പ്രസംഗത്തിന്റെ അവസാനത്തിങ്കൽ അവൻ പുലയരുടെ ദുഃഖങ്ങളെയും തിന്മയ്ക്കു പകരം നന്മ ചെയ്യുന്നതിനെയും തങ്ങളുടെ യജമാനന്മാരുടെ പേൎക്കു പ്രാൎത്ഥിക്കെ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/85&oldid=148747" എന്ന താളിൽനിന്ന് ശേഖരിച്ചത്