ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൫


വാനാക്കിയപ്പോൾ നീ നിന്റെ പ്രാൎത്ഥനകൾകൊണ്ടു എന്റെ ക്രൂരതകൾക്കു പകരം വീട്ടി. നീ ഇനിക്കു വേണ്ടി പ്രാൎത്ഥിച്ചിട്ടുണ്ടെന്നും നിന്റെ അപേക്ഷകൾക്കു മറുപടി കിട്ടീട്ടുണ്ടെന്നും ഞാൻ അറിയുന്നു. നിന്റെ മാൎഗ്ഗം എന്റേതിനേക്കാൾ നല്ലതു തന്നെ സംശയമില്ല. നീ ൟ ആളുകളോടു പ്രസംഗിച്ചതിൽ നിന്റെ വായിൽനിന്നു ഇപ്പോൾ ഞാൻ കേട്ടിട്ടുള്ളതുപോലെയുള്ള നിരൂപണങ്ങൾ നിന്റെ ഹൃദയത്തിൽനിന്നു പുറപ്പെടുവിപ്പാൻ നിനക്കു പ്രാപ്തിയുള്ളതുകൊണ്ടു ഞാൻ നിന്റെ പാദത്തിങ്കൽ ഇരിക്കെണ്ടിയിരിക്കുന്നു. വെയിലുകൊണ്ടു കറുത്തതും ഞൊറിഞ്ഞതുമായ മുഖത്തു ഒരു ആശ്ചൎയ്യ പുഞ്ചിരിയോടു കൂടെ കിളവൻ അല്പനേരം നിന്നു. അതിന്റെ ശേഷം ദൈവം പ്രാൎത്ഥനയ്ക്കു മറുപടി തരുമെന്ന താൻ പണ്ടേ അറിഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും ഇപ്രകാരം ഉള്ള ഒരു മറുപടി ഭാഗ്യകരമായ ആശ്ചൎയ്യം കൊണ്ടു തന്നെ നിറച്ചു എന്നു പറഞ്ഞു അവൻ പിന്നെയും അതിശയം കൂറി തന്റെ വിചാരം എത്തുന്നതിലധികം മാറ്റത്തോടു കൂടിയ യജമാനന്റെ മുഖത്തുനിന്നു കണ്ണൂ പറിക്കാതെ നിന്നു. അപ്പോൾ അവൻ പറഞ്ഞു:-"ഞാൻ ആ---വിട്ടു പോന്നപ്പോൾ യജമാനനെ വളരെ ഭയപ്പെട്ടു. വ്യസനം കൊണ്ടു എന്റെ സുബോധവും എന്നിൽനിന്നു പൊയ്പോയി ഞാൻ നന്നാ സൂക്ഷ്മത്തോടു കൂടെ ഒളിച്ചു നടക്കയായിരുന്നു. എന്തെന്നാൽ എന്നെ പിടികിട്ടിയാൽ ഞാൻ പെട്ടുപോകമെന്നു ഞാൻ നിശ്ചയിച്ചിരുന്നു. കാൎയ്യങ്ങൾ നടക്കുന്നതിനെക്കുറിച്ചു അറിവാൻ മാത്രമായിരുന്നു എന്റെ വൃദ്ധയായ ഭാൎയ്യ അവിടെ താമസിച്ചതു. എങ്കിലും ഒടുക്കം ഞാൻ വിചാരിച്ചതു യജമാനൻ സ്നേഹത്തിലെന്നെ തിരക്കുമെന്നായിരുന്നു. ദൈവം സ്തുതിക്കപ്പെടട്ടെ.

കോശികുൎയ്യൻ: കൊള്ളാം. ഇനിയും ബുദ്ധിയോടും പരമാൎത്ഥതയോടും കൂടെ വരുംകാലത്തെ പെരുമാറി കഴിഞ്ഞതിന്റെ വാശിതീൎക്കാം. ഇന്നു നീ പഠിപ്പിച്ചിട്ടുള്ള പാഠങ്ങൾ തന്നെ പഠിപ്പിച്ചുകൊണ്ടു നിന്റെ ശിഷ്ടായുസ്സിനെ തിരികെ വന്നു സമാധാനത്തിൽ കഴിച്ചുകൂട്ടിക്കൊൾക.

___________


൧൮- ാം അദ്ധ്യായം

കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള കാൎയ്യങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/87&oldid=148749" എന്ന താളിൽനിന്ന് ശേഖരിച്ചത്