ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപകാരംചെയ്തവനെത്തന്നെ
കൃപകൂടാതെ ചതിക്കയുമില്ലാ.
ദൂഷണമുള്ളതുധനവാനെങ്കിൽ
ഭൂഷണമെന്നൊരു ഭാവവുമില്ല,
ഏഷണികേട്ടിട്ടെജമാനൻ ചില
ഭീഷണികാട്ടുകയില്ലതുകാലം.
ജാതിക്കർഹതയില്ലാതുള്ളതു
ചെയ്തീടുന്ന ജനങ്ങളുമില്ലാ,
കോട്ടക്കച്ചമണപ്പാടൻ വക
കോടാറൻ പലതുപ്പടികളും.
കടിക്കവണികൾ പടുതരങ്ങളു-
മെട്ടുമുളം പല സോമൻ മുറിയും
കെട്ടിക്കാച്ചിയ മുണ്ടുകളെന്നിവ
കെട്ടിയുടുക്കും പട്ടന്മാർചിലർ
നാട്ടിൽ നടന്നൊരു വാണിഭമെന്നതു
കേട്ടിട്ടില്ലക്കാലത്തിങ്കൽ
ഏഴുവെളുപ്പിന്നേറ്റു കുളിച്ചൊരു
പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരു ദിക്കിലുമെന്നാ-
ലൂഴിയിലുള്ള മഹാവിപ്രൻമാർ.

ഉലകിലിവണ്ണം പെരുവരുത്തി-
ക്കുലബലഭൂഷണമുലകുടെ പെരുമാൾ
പല പല മന്ത്രികളോടിടകൂടി
പലസുഖസഹിതം വാണരുളുന്നാൾ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/12&oldid=160286" എന്ന താളിൽനിന്ന് ശേഖരിച്ചത്