ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



അരുളിച്ചെയ്തതു സത്യമിതൊന്നും

നിരൂപിയ്ക്കായ്കയുമില്ലടിയങ്ങൾ
കുരുസുതരാകിന നൂറ്റുവരെപ്പോ-
ലരുതൊരു സാഹസമെന്നൊരുപക്ഷം
നരപതി ധർമ്മജനനുജന്മാരും
പരിചൊടു വിപിനേ വാഴും കാലം
ഉരഗധ്വജനും സഹജന്മാരും
തരസാ തങ്ങടെ വിഭവം കാട്ടാൻ
പെരുകിന പടയും കുടയും തഴയും
കരിതുരഗങ്ങളുമെന്തൊരു ഘോഷം.
നിരുപമപൗരുഷമവിടെ ചെന്നാർ
നിരൂപിക്കാതൊരു നാണക്കേടഥ
വിരവൊടുകാട്ടിത്തലയും താഴ്ത്തി-
പ്പുരിപുക്കാരതു കേട്ടിട്ടില്ലേ?


അരുളിച്ചെയ്താനുലകുടെ പെരുമാൾ:


അതുമാത്രം ഞാൻ കേട്ടിട്ടില്ലാ

പെരുകിന കൗതുകമുണ്ടതുകേൾപ്പാൻ
പരിചൊടു തൽക്കഥ കഥനംചെയ്ക


അരുളപ്പാടതു കേട്ടൊരു സചിവൻ
കരതളിർകൂപ്പിക്കഥനംചെയ്താൻ:


എങ്കിലൊരുന്നാളുരഗദ്ധ്വജനും

ഹുംകൃതിയേറിന ശകുനിയുമുടനേ
പങ്കജലോചന പാദാംബുജമധു-
ഭൃംഗമതാകിന ധർമ്മാത്മജനെ
കള്ളച്ചൂതുകൾ കൊണ്ടുചതിച്ച-
ക്കള്ളന്മാരുടനടവിയിലാക്കി.
വെള്ളക്കുടയും, പടയും രാജ്യവു-
മുള്ളപദാർത്ഥമശേഷമടക്കി

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/15&oldid=160289" എന്ന താളിൽനിന്ന് ശേഖരിച്ചത്