ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സിന്ധുതരംഗനിബന്ധനമമ്പൊ‌ടു
സന്തരണംചെയ്തവിടെ വസിച്ചാർ.


അക്കാലം ദുര്യോധനൻ, ചൊൽക്കൊണ്ടനുജന്മാരും

അർക്കാത്മജൻ കർണ്ണനും, ധിക്കാരി ശകുനിയും
ഉൾക്കാമ്പിലുള്ള വൈരമൊക്കെ പ്രകാശിപ്പിച്ചു
തക്കത്തിലൊരുദിക്കിലൊക്കെത്തികഞ്ഞുകൂടി
പൊക്കത്തിലുള്ള പുരിപുക്കാശു ചെന്നിരുന്നു
സൽക്കാരങ്ങളുംചെയ്തു, സൽക്കൗതുകവും പൂണ്ടു-
നിൽക്കുന്ന കർണ്ണനുടെ കൈക്കു പിടിച്ചു മെല്ലെ
ചിക്കെന്നു പലപല വാക്കുകളുരചെയ്തു
വെക്കെന്നു സുയോധനൻ ഇക്കണ്ട നമുക്കെല്ലാം
ഇക്കാലം നിരൂപിച്ചതൊക്കെസ്സഫലമായി,
ഭോഷ്കല്ല ബോധിക്കേണം ഓർക്കുമ്പോളിപ്രയോഗം
ആർക്കും വരുന്നതല്ല; പാർക്കാതവരെക്കാട്ടി-
ലാക്കാനുള്ളുപദേശമാർഗ്ഗം മാതുലനല്ലാ-
താർക്കാനും സാധിക്കുമോ?
ഊക്കുള്ള ഭീമസേനൻ തോൽക്കുമെന്നിത്രനാളും
ആർക്കും നിനവില്ലതും, ഇക്കാലം സാധിച്ചല്ലോ.



വണ്ണൻവാഴ കണക്കുതടിച്ചൊരു
പൊണ്ണൻ മാരുതി മലയുടെ മൂട്ടിൽ
കണ്ണുമയങ്ങി വിശന്നു തളർന്നൊരു
മണ്ണിൽ മലർന്നു കിടന്നുഴലുന്നതു.
കണ്ണുകൾകൊണ്ടതു കണ്ടു രസിപ്പാൻ
കർണ്ണാ! കൗതുകമിയലുന്നല്ലീ?

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/17&oldid=160291" എന്ന താളിൽനിന്ന് ശേഖരിച്ചത്