ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇക്കൂട്ടത്തിൽ പരിചയമുള്ളവ-
നക്കൂട്ടം ചിതമെന്നിഹതോന്നും
അക്കൂട്ടത്തിൽ ചെന്നിടപെട്ടാ-
ലിക്കൂട്ടം ചിതമെന്നും തോന്നും.
ദുഷ്ക്കൂറുള്ള മഹാപാപികൾ വ-
ന്നിക്കൂട്ടത്തിൽ നിറഞ്ഞു കഴിഞ്ഞു;
ഭോഷ്ക്കല്ലൊരുവനെ വിശ്വാസം പുന-
രിക്കാലത്തു നമുക്കില്ലേതും.
ഇജ്ജനമൊന്നിനിറങ്ങുന്നേരം
ദുർജ്ജനമതിനൊരു ദൂഷണമേശും.
സജ്ജനമെന്നതു പാരം കുറയും.
വജ്രമനസ്സുകളേറെസ്സഭയിൽ
ഇതു കൊള്ളാമെന്നൊരുവനുപക്ഷം,
അതുകൊള്ളാമെന്നപരനുപക്ഷം.
ഇതു രണ്ടും ചിതമല്ലെന്നും ചില-
മതമുണ്ടായ് വരുമങ്ങനെയുള്ളു.
കള്ളച്ചൂതുകൾ മാതുലനുണ്ടെ-
ന്നുള്ളതു ഞാനോ കേട്ടിട്ടില്ലാ.
കള്ളന്മാരുടെ വാർത്തകളെല്ലാം
കള്ളന്മാർക്കേ ബോധമതുള്ളു.
ഹേതുകഥിക്കാമന്തകതനയനു
ചൂതുകൾ പൊരുവാൻ വാസനയില്ലാ.
കൗതുകമെന്നതുപാരംതാനും
വാതുകൾ പറവാൻ കാരണമതുതാൻ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/25&oldid=160300" എന്ന താളിൽനിന്ന് ശേഖരിച്ചത്