ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാന്താരത്തിലിറങ്ങിക്കനിവൊടു
ചെന്താമരമലർ പാപികൾതോറും
സന്തോഷേണജലക്രീഡാദിനി-
താന്താനന്ദമിന്നദശായാം
കുന്തീതനയന്മാർ മരുവീടിന
കാന്താരാന്തികഭുമൗ ചെന്നാർ.
ഗാന്ധാരി തനയന്മാർ പടയും
ഗാന്ധാരേശ്വരനംഗാധിപനും
വഞ്ചനശീലനതാകിന കുരുപതി
പുഞ്ചിരിപൂണ്ടു പറഞ്ഞാനുടനെ :-


നെഞ്ചിൽ നമുക്കൊരുപായം തോന്നി

കിഞ്ചിൽ ഗുണമതിനുണ്ടാമിപ്പോൾ
നഞ്ചുകലക്കണമിവിടത്തിൽ പല
വഞ്ചോലകളിലെ വാരിയിലെല്ലാം.
ചഞ്ചലമില്ലിഹപാണ്ഡുസുതന്മാ-
രഞ്ചുജനങ്ങളുമതികുടിലന്മാർ.
പാഞ്ചാലിയുമുടനംബുകുടിച്ചിഹ
പഞ്ചതയെ പ്രാപിച്ചീടേണം.
നഞ്ചുകലക്കുവി

നെന്നീവണ്ണം

പഞ്ചമഹാപാപി പറഞ്ഞപ്പോൾ
പാപികളൊരുവക രാജഭടന്മാർ
പാപികൾ തന്നിൽ മരുന്നു കലക്കി.
കോപികളായവർ കാട്ടിയതെല്ലാം
പാപത്തിന്നൊരു വഴിയായ് വരുമേ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/44&oldid=160321" എന്ന താളിൽനിന്ന് ശേഖരിച്ചത്