വൃത്രനെക്കൊന്നവന്റെ മിത്രമായ് മരുവുന്ന
ചിത്രസേനഗന്ധർവ്വൻ ധാത്രിയിലങ്ങിറങ്ങി.
രാത്രിയിൽ തന്റെ ചാരുഗാത്രിമാരോടുകൂടി
തത്രവന്നൊരു ശതപത്രിണി തോയംതന്നിൽ
ചിത്രമാംകേളികൾക്കു പാത്രമാമവനപ്പോൾ
മാത്രാധികാനന്ദവിചിത്രം വിഹരിക്കുമ്പോൾ.
വെള്ളപളുങ്കിനൊത്തവെള്ളത്തിൽ നഞ്ചിടുവാ-
നുള്ള കൗതുകംകൊണ്ടു തള്ളിവരുന്ന ചില
കള്ളന്മാരെക്കണ്ടപ്പോളുള്ളം കയർത്തുബല-
മുള്ള ചിത്രസേനൻതാൻ വെള്ളത്തിൽനിന്നു കേറി
“ | കള്ളക്കിടലന്മാരേ ! കൊള്ളാമിക്കാടുതന്നി- ലുള്ള മുനികളുടെ വെള്ളത്തിൽ നഞ്ചിടുവാ- |
” |
പൗരവകുലമതിലഴകേറീടിന
വീരന്മാരാം പാർത്ഥന്മാരൊടു