ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘോരശരങ്ങളെടുത്തുതൊടുത്തൊരു
മാരികണക്കിനെ വർഷിച്ചാലും
വടിവൊടുഖേചരഖേടൻതന്നുട-
ലടിമുടി പൊടിയാക്കീടുക കർണ്ണാ !
ദുശ്ശാസനനും ദുർമ്മുഖനും പുന-
രിശ്ശാസനമനുപാലിച്ചാലും !
വാശ്ശതുമെന്നൊരുപേക്ഷകണക്കി-
ലിശ്ശംനെക്കൊലചെയ്തേ പോവൂ.
നമ്മുടെനേരെ വരുന്നൊരുകൂട്ടം
നിർമ്മരിയാദം ജല്പിക്കുന്നൊരു
ദുർമ്മതിയാമിവനുള്ളിലിരിക്കുമ-
ഹമ്മതിയിന്നു ശമിപ്പിക്കേണം.
രണ്ടുശരങ്ങൾ കണക്കിനു കൊണ്ടാൽ
മണ്ടും വിരവൊടു മറുതലവീരൻ.
തൊണ്ടന്മാരിവർ പടയെന്നുള്ളൊരു
രണ്ടക്ഷരമതു കേട്ടിട്ടില്ല.
ശണ്ഠയിടാനല്ലാതൊരുവസ്തു
ചെണ്ടക്കാരൻ ഗ്രഹിച്ചിട്ടില്ലാ
ചണ്ടികൾ പറയുന്നതിനെക്കൂടെ
കൊണ്ടാടാൻ ചില മൂഢരുമുണ്ട്.

അടുക്കവിരവൊടുതടുക്ക ചിലർ ചെന്നു
പിടിക്കശരവരമെടുക്ക പരിചൊടു
കൊടുക്കയിവനുടെ മിടുക്കുകൊണ്ടുതന്നെ
നടക്കുമെന്ന രുചി മുടക്കുവതിനിന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/50&oldid=160328" എന്ന താളിൽനിന്ന് ശേഖരിച്ചത്