ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തെരുതെരെ വേണമതല്ലെന്നാലിഹ

വരുമതി ദുഷ്ടൻ മലയപ്പാഴൻ
പുലരുന്നേരം മലയന്മാരും
പലരും കലശലുകൂട്ടും മുൻപേ
വലകണ്ടിച്ചുവിടേണം നീയെ-


ന്നെലിയൊടു പൂച്ച പറഞ്ഞുതുടങ്ങി.
വെട്ടമടുത്തൊരു സമയേ മൂഷിക-
നൊട്ടും താമസിയാതെ വലയും
പൊട്ടിച്ചമ്പൊടു പോട്ടിലൊളിച്ചു
ധൃഷ്ടൻ പൂച്ചയുമങ്ങുനടന്നു.
ഒട്ടുദിനങ്ഹൾ കഴിഞ്ഞൊരു ദിവസം
കിട്ടീലേതുമൊരേടത്തശനം
അഷ്ടിക്കെന്തൊരു വകയുള്ളെന്നിഹ
കാട്ടിൽനടന്ന പൂച്ചത്തടിയൻ
കൂട്ടുസുഖിത്വം പ്രാപിച്ചെലിയുടെ
പോട്ടിന്നരികേ ചെന്നുവിളിച്ചാൻ


പണ്ടുപകാരം ചെയ്തൊരു മൂഷിക-

നുണ്ടോ സുഷിരം തന്നിലിദാനീം.


എലിയതുകേട്ടു വിലത്തിന്നുള്ളിൽ
തലകാട്ടാതെ വസിച്ചുപറഞ്ഞാൻ :
ശ്ലോകം


കാര്യാർത്ഥമാവയോസ്സഖ്യം

തസ്മിന്നവസിതേ പുന :
മാർജ്ജാരസ്ത്വം ഹിമാർജ്ജാരോ
മൂഷികോഹഞ്ചമൂഷിക!

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/72&oldid=160352" എന്ന താളിൽനിന്ന് ശേഖരിച്ചത്