ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്ലോകം
പുരകശ്ചനഗോമായുർ
ദുരാഗ്രഹവശം വദ:
പരാൻ വിനാശയൻ ഭൂയോ
ദുരാപദമുപേയിവാൻ
പണ്ടൊരു കുറുനരിതിന്മാനുള്ളതു
തെണ്ടിനടന്നു മനസ്സുംമുട്ടി.
കണ്ടകമുള്ള വനങ്ങളിലെല്ലാം
മണ്ടിനടന്നു തളർന്നുശരീരം
കണ്ടാനൊരുദിശി നല്ല കരിമ്പുക-
ളുണ്ടാക്കിപ്പലവേലികൾകെട്ടി-
കാത്തുകിടപ്പാൻ പുരയുംകെട്ടി-
പ്പാർത്തീടുന്നൊരു നായരുമുണ്ട്
കേളച്ചാരെന്നവനുടെ പേരും
കേട്ടുഗ്രഹിച്ചാൻ കുറുനരിയൊരുനാൾ
കേളച്ചാരൊടു ചെന്നുപറഞ്ഞു.
“ | കേളച്ചാ! ഞാനുരചെയ്യുന്നതു നാളെപ്പത്തുവെളുപ്പിനുമുമ്പേ |
” |