ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്ഷിക്കുന്നൊരു തന്നെക്കൂടെ
ഭക്ഷിക്കാതെയടങ്ങുകയില്ല

അതുകേട്ടപ്പോൾ നേരെന്നോർത്തൊരു
മുതുകേളച്ചാരൊന്നുവിരണ്ടു.


കുറുതായുള്ളൊരു കൗശലമുണ്ടിഹ

കുറുനരിഞാനതു ബോധിപ്പിക്കാം.
അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്താൽ
കുംഭിത്തടിയനെയിന്നുവധിക്കാം.
ചെറ്റുവടക്കൊരു പൊക്കംപെരുകിന
പുറ്റിന്നരികെ ചെന്നുപതുക്കെ
പറ്റിക്കൊണ്ടാലമ്പുകളവനുടെ
നെറ്റിക്കിട്ടു പ്രയോഗിച്ചീടാം.
പത്തുവെളുപ്പിനു മുമ്പേയവിടെ-
ക്കെത്തിക്കൊണ്ടാലതുസാധിക്കും.


എന്നതു കേട്ടഥ, കേളച്ചാരതു
നന്നെന്നോർത്തുടനവിടെപ്പാർത്താൻ
കുറുനരിചെന്നഗ്ഗജവരനോട-
ങ്ങറിയിച്ചാനതുസമയേതന്നെ.


കരിമ്പുതിന്മാൻ കരിവരനിപ്പോൾ

തരിമ്പുമോഹമതുണ്ടെന്നാകിൽ
തരംവരുത്താം പത്തുവെളുപ്പിനു
വരമ്പിനുള്ളിൽ ചെന്നാലവിടെ
കരിമ്പുകാണാമയതു തുമ്പി-
ക്കരത്തിലാക്കിത്തിന്നുമുടിപ്പാ-
നൊരുമ്പെടേണം നീയിഹഞാനു-
ണ്ടകമ്പടിക്കായ് മുന്നിൽ നടപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/75&oldid=160355" എന്ന താളിൽനിന്ന് ശേഖരിച്ചത്