ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വില്ലുനിവർന്നുടനവനുടെ വായിൽ
കൊണ്ടുകരേറിക്കുറുനരിഭോഷൻ
രണ്ടുപിളർന്നുടനവനും ചത്തു.
ഏഷണിയുള്ളവനങ്ങനെവരുമതു
ദോഷങ്ങളിലതിദോഷം നിയതം.
ഭോഷന്മാർക്കതു കാരണമിപ്പരി
വേഷണമിങ്ങനെ സംഗതിവന്നു
അഥപുനരഗ്രജനരുളിച്ചെയ്തു :
“ | കഥകൾ പറഞ്ഞച കാലംപോയാൽ രഥമതിലധുനായന്ത്രിതരാമവ- |
” |
ഗുരുശാസനമതു കേട്ടങ്ങിനുവരു-
മുരുതരവേഗം ചെന്നുവിളിച്ചു.
ചമ്പതാളം
ഗഗനചരമൂഢരേ ! ഗന്ധർവ്വകീടരേ!
ഗമനമിതുവിരവിനൊടുപിഫലതരമാക്കുവൻ
വിരുതുകളിതൊക്കവേ വിരതതരമാക്കുവൻ
വരികയുധിപൊരുവതിനു പെരികമദശീലരേ!