ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെൺമതികുലമതിലീശ്വരനാകിന
ധർമ്മാത്മജനുടെ ചരണസമീപേ
ചെന്നുവണങ്ങിക്കരവും കൂപ്പി
മൂന്നുവലത്തും വെച്ചുപതുക്കെ
പൊയ്ക്കൊണ്ടാലും ഹസ്തിനപുരമതി-
ലിക്കണ്ടനുജന്മാരൊടുകൂടെ-"
ഇങ്ങനെയുള്ള വൃകോദരവചനം
തിങ്ങിനനാണംകൊണ്ടുമുഖത്തെ
താഴ്ത്തിക്കൊണ്ടഥ കേട്ടുമനസ്സിലൊ-
രാർത്തിമുഴുത്തു സുയോധനനുടനെ.
ഉത്തരമുരിയാടാതേതന്നെ
സത്വരമനുജന്മാരൊടുകൂടി
ഹസ്തിനപുരവഴി നോക്കിനടക്കാൻ
അസ്ഥിരമതിയാ മതിശയകുടിലൻ
വിരവൊടു വീരൻ വായുതനൂജൻ
നരനൊടുകൂടെച്ചെന്നു വനാന്തേ
നരപതി കൂലപതിയാകിയ തങ്ങടെ
ഗുരുവരനാകിയ ധർമ്മത്മജനുടെ
ചരണസമീപേ ചെന്നുവണങ്ങി
പരമാനന്ദയാകൃതിയാകിന-
മുരരിപുഭഗവാൻ തന്നുടെ രൂപ
സ്മരണം ചെയ്തു വസിച്ചിതു ഭദ്രം


ചിത്രസേനനും വൃന്ദവുമെല്ലാം

ചിത്തസമ്മതം പൂണ്ടുഗമിച്ചു
വൃത്രവൈരിയെച്ചെന്നു വണങ്ങി
തത്രമേ വിനാനതു മതിഭദ്രം


ശുഭം
"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/82&oldid=160363" എന്ന താളിൽനിന്ന് ശേഖരിച്ചത്