ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
82
ഗിരിജാകല്യാണം

അദവവിപദതിവിതതതൃണവിടപിവല്ലാക-
ത്യന്തദുർല്ലഭദിവ്യൗെഷധീമയം
ജിതപവനജവമവിടെ വിവശരഥ നിന്നുപോയ്
ചിത്രവച്ചിത്രേണ ചിത്രശിഖണ്ഡികൾ.

"സുരനഗരമതിസുലഭമതൊരു നരകോപമം;
സ്വൎഗ്ഗമെന്നാലിതേ മൃഗം സുകൃതിനാം.
അജഗജവദതിനിതിനുമറികിൽ മഹദന്തര
മപ്സരോവൈശികവശ്യരറിയുമോ?
വിവിധജനിശതനിചിതസുകൃതഫലമൊക്കവേ
വിറ്റുതിന്മാനുള്ള ദേശം സുരപദം.
നയവിനയധനവിഭവസുഖസുകൃതപുണ്യഭൂ-
ൎന്നാനാവിധിനൃപസേനാപതിയിവൻ.
നയമുടയൊരിവനുചിതമിതിനു പരമോൎക്കിലോ;
നാകം സുരാസുരവ്യാമോഹകാരണം."
ഇതി വിവിധമകതളിരിലിവർ നിനവു പൂണ്ടു പൂ-
ണ്ടിത്തിരി മന്ദിച്ചു നിന്നോരളവിലേ
വളരുമൊരു കുതുകമോടു ശിഖരിപെരുമാളിഹ
വന്നെതിരേറ്റു വന്ദിച്ച വിനീതനായ്
നിജസഭയിലളവുമുടനിതയിതയിതീരയൻ
നീത്വാ നിവേശയന്നാസനേഷു സ്വയം
പടുതയൊടു സുമുഖനഥ പരിജനസമാവൃതം
പാദ്യാചമുനീയമൎഘ്യം മധുപൎക്കും
ഉചിതവിധിചതുരതരമുപചിതകുതൂഹല-
മുത്തമബാലവ്യജനാനിലാദിയും
ഇവ പലവുമഴകിനൊടുമവനുടനുടൻ കൊടു-
ത്തിച്ഛയാ ചെയ്താനതിഥിസപൎയ്യയെ.

അവയവയുമവരുമുടനുടമയൊടു വീണ്ടിരു-
ന്നാലസ്യവും തീൎത്തു ചാലെത്തെെലിവൊടേ.
"അലമലമിതഖിലമപി; മലകൾകുലവൎയ്യ! നി-
ന്നാസ്ഥയേ ഞങ്ങൾക്കൊരാൎത്തിപോക്കീ സഖേ!
വരികരികിലിരി സുമുഖ! വരമണിമയാസനേ;
വന്ദ്യൻ ഭവാനും വളരെ ദുഃഖിക്കൊലാ.
അയി ഭവതു തവ കുശല"മിതി മുനിഗിരാ വിര-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/101&oldid=152019" എന്ന താളിൽനിന്ന് ശേഖരിച്ചത്