ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
95

പലർ പണികിലതിനു പണി; സുകരമിതൊരുത്തനാൽ
പാകാരിവശ്യനാം വിശകൎമ്മാവിനാൽ."

ഉചിതമിതി നിജതനയഭണിതമിഹ കേട്ടള-
വോർത്താൻ തുഷാരാദ്രി വിശ്വകൎമ്മാവിനെ,
അതുപൊഴുതിലതികുതുകമമരവരശില്പി താ-
നുഭ്യാഗതനായി സഭ്യാക്ഷിലക്ഷിതൻ.
അരികിലൂടനതിസുമുഖനുളി മഴു മുഴക്കോലു-
മാണ്ടുവന്നാശു വണങ്ങിയുരചെയ്തു.
"ജയ ശിഖരികുലതിലക! പഴുതിലിനി വൈകാതെ
ചെമ്മേ നിയോഗിക്ക; ചെയ്യേണ്ടതെന്തു ഞാൻ?"
തൊഴുതരികിലിതി മിളിതമതിലളിതഭാഷിതം
ത്വഷ്ടാവോടിഷ്ടം പറഞ്ഞു ഗിരീശ്വരൻ
വിരചയിതുമനഘമൊരു കനകമണിമണ്ഡപം
വിൺതച്ചനുച്ചൈരൊരുമ്പെട്ടു തൽഗിരാ
സ്ഥലമവിടമവടശതവിഷമിതമപി ദ്രുതം
തട്ടൊത്തഭൂമിയായ്തട്ടങ്കസംഗമേ.
സ്തിമിതമിഴിനിലവനൊരരനിമിഷമുണ്ടായി;
തീർന്നു കാണായ്വന്നു മണ്ഡപമപ്പൊഴേ.
നില പലതു നിഖിലമപി കനകമണിനിൎമ്മിതം;
നീലവൈഡൂൎയ്യങ്ങൾ കാലിണക്കല്ലുകൾ;
നിലമവിടെയതിമൃദുലസുരഭിലമണീമയം;
നീളം ത്രിയോജനം വീതി നാൽക്കാതമാം.
തരളരുചി മുതൽനിലയിൽ വളയലുകൾ വാമട
തട്ടും തുലാങ്ങളും തൂണുകൾ ഭിത്തിയും,
പലമണികളിടകലരെ നിരുപധികശില്പവും
പട്ടുനിറം.പൂച്ചുപാവകൾ ചിത്രവും;
ജനനയനഹൃദയഹരമരുതൂ പുകൾവാൻ പണി;
ജാംബൂനദഫലകം കൊണ്ടു മേച്ചിലും.
ബഹളരുചി വലഭികളിലഴികൾ ചെരികാൽ, പല-
ബാലകൂടങ്ങളും വ്യാളപ്രതിമയും.
സ്ഫടികമണിമയമൊരിടമപദിശി വിദ്രുമ-
പത്മരാഗാഭാപരഭാഗപാടലം
മുഹരൊരിടമരുണമണിമയമപരഭാഗതോ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/114&oldid=152087" എന്ന താളിൽനിന്ന് ശേഖരിച്ചത്