ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ix

രാമസ്തസി ഗിരാƒവികല്പിതമതി
സ്വല്പസ്യ ചാൎത്ഥാമിത
സ്യേമാം പഞ്ചശതീസ്തവസ്യ വിവൃതിം
കുൎവെ യഥാമത്യഹം.

ഏറെക്കാലം ഇരിങ്ങാലക്കടയിൽ കഴിച്ചുകൂട്ടിയതിനു ശേഷം വാരിയർ കറെ നാൾ തൃശ്ശിവപേരൂർ താമസിച്ചു വടക്കുന്നാഥസ്വാമിയെ ഭജിക്കുകയുണ്ടായി. അക്കാലത്ത് അദ്ദേഹം വടക്കുന്നാഥസ്തുതിയായി പല കീൎത്തനങ്ങളും നിൎമ്മിച്ചിട്ടുള്ളതിൽ ഏതാനും ചിലത് എന്റെ കൈവശം വന്നുചേൎന്നിട്ടുണ്ട്. അവ ൟ ഗ്രന്ഥത്തിന്റെ അനുബന്ധമായി ഒടുവിൽ പ്രസിദ്ധപ്പെടുത്തുന്നു. ആ അവസരത്തിൽ അന്നു തൃശ്ശൂരിലും മറ്റും നാടുവാഴിസ്ഥാനമുണ്ടായിരുന്ന ചങ്ങരൻകോതക്കൎത്താവുമായി വാരിയൎക്കു പരിചയപ്പെടുവാൻ ഇടയാകുകയും കൎത്താവിന്റെ ആജ്ഞാനുസാരം വടക്കുന്നാഥക്ഷേത്രത്തിലേക്കു തന്റെ ഒരു വഴിപാടെന്ന നിലയിൽ ആ മഹാകവി ഗിരിജാകല്യാണം ഗീതപ്രബന്ധം നിൎമ്മിക്കുകയും ചെയ്തു ഇത് എന്റെ കൈവശം കിട്ടീട്ടുള്ള ഒരു ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഗ്രന്ഥകൎത്താവു തന്നെ കുറിച്ചിട്ടുള്ള ഒരു പദ്യത്തിൽനിന്നു വിശദമാകുന്നു

"ഗിരിജാകല്യാണമിദം
നിരമാദലിഖച്ച രാമപാരശവഃ
സങ്കടമോചനഹേതോ-
ശ്ശങ്കരഗോദപ്രഭോൎന്നിയോഗേന."

ഇതിൽനിന്നു ഗിരിജാകല്യാണം കവിതന്നെ നിൎമ്മിച്ച് ആദ്യം ഒരു ഗ്രന്ഥത്തിൽ എഴുതിയതായി കാണുന്നു.

നളചരിതം കഥകളിപ്പാട്ടു വാരിയരുടെ ഒടുവിലത്തെ കൃതി എന്ന് ഊഹിക്കുന്നു.

ഉണ്ണായിവാരിയരുടെ ജീവിതകാലത്തേപ്പറ്റി ഒരഭിപ്രായം പറയുന്നതിനു വളരെ ആലോചിക്കേണ്ടിയിരിക്കുന്നു വാരിയർ കൊല്ലം ൯൨൫-ാ മാണ്ടിടയ്ക്കു ജനിച്ചു എന്നും ൯൫൫-ാ മാണ്ടിടയ്ക്കു തിരുവനന്തപുരത്തു വന്നു കാൎത്തിക തിരുനാൾ രാമവൎമ്മ മഹാരാജാവു തിരുമനസ്സിലേ മുഖംകാണിച്ചു എന്നും അന്ന ഇവിടെ വച്ചു മഹാകവി കുഞ്ചൻനമ്പിയാരുമായി പരിചയപ്പെട്ടു എന്നും ടിപ്പുവുമായുള്ള യുദ്ധത്തേപ്പറ്റി

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/12&oldid=202124" എന്ന താളിൽനിന്ന് ശേഖരിച്ചത്