ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്ദീശ്വരൻ ദ്വാരി നിന്നതു കാണായി
നന്ദിച്ചിനിന്നു വിവശതാശാന്തായേ
"ചന്ദ്രചൂഡപ്രിയ നന്ദീശപര തവ
വന്ദാമഹേ പദം വ്രന്ദാരകാ വയം
നാഥനു മൂർത്തി നവമി നീതാനാഹോ
ഭാസജനത്തിനു നീതാൻ മഹേശ്വരൻ
നേത്രം ചതുർത്ഥം ത്രിണേത്രനു നീയല്ലാ
നേത്രഭാജം ശിവസൂയ്യാരുണോ ഭവാൻ
പാത്രമീഞങ്ങൾ ക്രപാടാക്ഷത്തിന്നു
മൈത്രീ ഭവാനളളിൽ ഞങ്ങളിൽ വേണമെ
വേത്രിയായ് നീ വാതിൽ കാത്തിങ്ങു നിൽക്കയും
പാർത്തലമെല്ലാം മുടികയും ചേർച്ചയൊ?
ഈ സ്ഥലത്തിങ്കൽ ഭൂവാനെന്തൊരുചാഭ
മാർത്തകാരുണ്യപുണ്യാർജ്ജനമെന്നിയേ?
ഓർത്താലൊടുങ്ങാതോരാർത്തിയുണ്ടങ്ങൾക്കു
കാൽത്തളിർ കണ്ടുണർർത്തിപ്പാൻ കഴിവരാ
ചേര്രത്തതു സാധിച്ചൊഴിഞ്ഞൊഴിയാ ഞങ്ങൾ
മാത്രം മനസ്സിൽ ഭൂവാനുവേനണകാ
ശാസ്ത്രം പടിച്ചീലു യോകികൾക്കെങ്കിലും
നേത്രകോണം വൽത്തേണമേ ഞങ്ങളിൽ
ഖണ്ഡേന്ദുശേഖരകാരുണ്യപൂരണേ
പണ്ടേ നദീമാത്രകം ജഗത്തൊക്കയും
കണ്ടാലുമിന്നിഹ വന്നോരു ദുർഭിക്ഷ
മുണ്ടുവാഴുന്നവരുണ്ടോ ജഗത് ത്രയെ
ഉന്നതദേശോപകാരിയാം പാരിപോയ്
ചെന്നു ചാടീ സുഖം നീചദേശ കഥം?
ക്ഷേത്രമുഴതു ക്രഷിക്കു തരാകെട്ടു
പാർത്തിരിക്കേന്നു മദനൻ ക്രഷീവലൻ
വാസ്തവം ചെറ്റുണർത്തണെമവസരെ
പോസ്ഥനല്ലോ നീ ജഗരസപാമിമന്ദിരേ
എന്നിവണ്ണം ഞങ്ങൾ ചൊന്ന മൊഴി കേട്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/65&oldid=160383" എന്ന താളിൽനിന്ന് ശേഖരിച്ചത്