ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഭദ്രേ! രതിദേവി! രുദ്രനരുൾചെയ്തു
ഹൃദ്രുജാം ചെററു വെടിഞ്ഞു നീ വാഴുവാൻ.
രുദ്രാണി ദാക്ഷായണീ സതീദേവി താൻ
വത്തതേ ഭ്രഭർതൃപുത്രിയായൂഴിയിൽ.
തദ്വിവാഹം ചെയ്തു ഞാനിരികുന്ന നാ-
ളെത്തുക നീയെന്നൊടിത്തരമോതുവാൻ
ത്വൽപ്രിയനംഗം തരുനന്നുണ്ടു ഞാനന്ന-
തിപ്പൊഴത്തേതിലുമത്യന്തരമ്യമാം.
നിശ്ചയമുണ്ടതു വിശ്വസിച്ചിപോയി
നിശ്ചലമെന്നബ് ഭജിച്ചു വാ​ണീടു നീ.
അല്പകാലം നീ വിരഹം പൊറുക്കേണ-
മിപ്രകാരം *ഞാനിരന്നതുപോലേവെ.
ഇപ്പോഴിവിടെ വിലാപമോ നിഷ്ഫല-
മപ്പോൾ വിലപിതം ക്ഷിപ്രം ഫലിതമാം.
ഉന്ധനാദികൾ ചെയ്കൊവം സാഹസാൽ;
പുഷ്പബാണപ്രിയേ! യാഹി നീ മന്ദിരം."
  ശൈലാദിവാക്യമതുകേട്ടവൾ പോയി
നീലകണുച്ചനവ്യഗ്രാ വിരഹിണീ
കാലമേക്കേട്ടതേ പാത്തുവാണു ക്രശാ
ബാലേന്ദുലേഖവ സന്ധ്യാസമാഗമം.
പിന്നെപ്പിനാകി സനകാദികളോടു
സന്നാഹഭേദമരുൾചെയ്തു സംഗതം
നന്നായവക്കു വേണ്ടുന്ന്തരുൾചെയ്തു.
നന്ദിച്ചു വന്ദിച്ചു പോയി സനകസ-
നന്ദാദിയോഗികൾ ലൌകകജ്ഞാനികൾ.
  നന്ദീശ്വരനോടരുൾചെയ്തു: "ലോകത്തി-
ലെന്തുള്ളു വാത്തയെന്നുണ്ടോ ധരിച്ച നീ ?"
എന്നതുകേട്ടുണത്തിച്ചു നന്ദീശ്വരൻ
വന്ദിച്ചു വിച്ഛാദിതാസ്യം വിനീതനായ്.
നാകികൾ വന്നു ബഹുകാലമായിഹ
ശോകമുണത്തുവാനാകവേ നില്കുന്നു-
ല്തകവിഭീഷിതകാകാനുകാരീക;
പോകെന്നു ചൊല്ലിയാൽപ്പോകയില്ലാരുമേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/70&oldid=160388" എന്ന താളിൽനിന്ന് ശേഖരിച്ചത്