ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

വൃത്തി വരും ഇപ്രകാരം സംഭവിക്കെണ്ടുന്നതുണ്ടല്ലൊ— (യൊ.
മ. മാ. ലൂ)

ആ നാഴികയിൽ തന്നെ യെശു തന്റെ നെരെ വ
ന്ന മഹാപുരൊഹിതരൊടും ദെവാലയത്തിലെ പടനായകരൊ
ടും മൂപ്പരൊടുംപറഞ്ഞിതു— ഒരു കള്ളനെ കൊള്ള എന്ന പൊ
ലെ നിങ്ങൾ വാളു വടികളുമായി എന്നെ പിടിച്ചു വെപ്പാൻ പുറ
പ്പെട്ടു വന്നു— ഞാൻ ദിവസെന ദെവാലയത്തിൽ നിങ്ങളൊ
ടു കൂട ഇരുന്നിട്ടും എന്റെ നെരെ കൈകളെ നീട്ടീട്ടില്ല— എങ്കി
ലും ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകു
ന്നു— ഇത് ഒക്കയും പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകെ
ണ്ടതിന്നത്രെ സംഭവിച്ചത്— അപ്പൊൾ എല്ലാ ശിഷ്യരും അവ
നെ വിട്ടു മണ്ടിപ്പൊയി— അവനെ ഒരു യുവാവ് വെറുമെയ്യിൽപു
ടവ പുതെച്ചും കൊണ്ട് അനുഗമിക്കുന്നുണ്ടു— ആയവനെ ബാ
ല്യക്കാർ പിടിക്കുന്നെരം അവൻ പുടവ വിട്ടും നഗ്നനായി അവ
ൎക്കു തെറ്റി മണ്ടി പൊയി— (മ. മാ. ലൂ.)

൪. മഹാപുരൊഹിതരുടെന്യായവിസ്താരവും

ശിമൊന്റെവീഴ്ചയും.

പട്ടാളവും സഹസ്രാധിപനും യഹൂദ്യഭൃത്യന്മാരും യെശുവെ പിടിച്ചു
കെട്ടി— ആ വൎഷത്തെ മഹാപുരൊഹിതനായ കയഫാവിനു
ഹന്നാശ്ചശുരൻ ആക കൊണ്ട് മുമ്പെ അവനടുക്കെ കൊണ്ടു പൊ
യി— കയഫാ എന്നവനൊ ജനത്തിന്നു വെണ്ടി ഒരു മനുഷ്യൻ ന
ശിച്ചു പൊകുന്നതുഉപകാരം എന്നു യഹൂദരൊടു മന്ത്രീച്ചവൻ ത
ന്നെ— ശിമൊൻ പെത്രനും മറെറ ശിഷ്യനും യെശുവിൻ പി
ന്നാലെ ചെല്ലുമ്പൊൾ ആ ശിഷ്യൻ മഹാപുരൊഹിതനൊടു പരി

13.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/110&oldid=194522" എന്ന താളിൽനിന്ന് ശേഖരിച്ചത്