ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

അപ്പൊൾ മരണവിധി ഉണ്ടായതു അവനെ കാണിച്ചു കൊ
ടുത്ത യൂദാ കണ്ട് അനുതപിച്ചു ആ മുപ്പതു ശെഖലിനെ മഹാപുരൊ
ഹിതൎക്കും മൂപ്പന്മാൎക്കും മടക്കി ഞാൻ കുറ്റമില്ലാത്ത രക്തത്തെ എല്പി
ച്ചു കൊടുക്കയാൽ പിഴെച്ചു എന്നു പറഞ്ഞു— അതു ഞങ്ങൾക്കു
എന്തു നീ തന്നെ നൊക്കു എന്ന് അവർ പറഞ്ഞാറെ— അവൻ
ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു വാങ്ങിപ്പൊയി
കെട്ടി ഞാന്നു മരിച്ചു— മഹാപുരൊഹിതർ പണങ്ങളെ എടുത്തുഇ
തു രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തി
ൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു— പിന്നെ കൂടി നിരൂപി
ച്ചു അവകൊണ്ട് പരദെശികളുടെ ശ്മശാനത്തിന്നായി കുശവ
ന്റെ നിലത്തെ കൊണ്ടു— ആകയാൽ ആ നിലത്തിന്ന് ഇന്നെ വ
രെ രക്തനിലം എന്നു പെർ ഉണ്ടായത്— പ്രവാചകനായയിറമിയാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അന്നു നിവൃത്തി വന്നു— കൎത്താ
വ് എന്നൊട് അരുളിച്ചെയ്തപ്രകാരം ഇസ്രയെൽപുത്രരിൽ ചി
ലർ മതിച്ചൊരു മാനയൊഗ്യന്റെ വിലയായി മുപ്പതു ശെഖലി
നെ അവർ എടുത്തു— കുശവ നിലത്തിന്നായി കൊടുത്തു എന്ന
ത്രെ (മത്ത. ൨൭.)

യഹൂദരൊ തീണ്ടിപ്പൊകാതെ പെസഹ തിന്മാന്തക്ക വ
ണ്ണം ആസ്ഥാനത്തിൽ പ്രവെശിക്കാതെ നിന്നു— അതുകൊണ്ടു പി
ലാതൻ അവരുടെ അടുക്കെ പുറത്തു വന്നു ഈ മനുഷ്യന്റെ നേ
രെ എന്തു കുറ്റം ബൊധിപ്പിക്കുന്നു എന്നു ചൊദിച്ചതിന്നു— ഇവൻ
ദുഷ്പ്രവൃത്തിക്കാരൻ അല്ല എങ്കിൽ അവനെ നിങ്കൽ എല്പിക്കു
മാറില്ലല്ലൊ എന്ന് ഉത്തരം പറഞ്ഞു— പിലാതൻ അവരൊട് നി
ങ്ങൾ അവനെ കൂട്ടിക്കൊണ്ടു നിങ്ങളുടെ ധൎമ്മപ്രകാരം വിധിപ്പിൻ
എന്നു പറഞ്ഞാറെ യഹൂദർ അവനൊട് ആരെയും കൊല്ലുന്നതു
ഞങ്ങൾക്ക് വിഹിതമല്ലല്ലൊ എന്നു പറഞ്ഞു— ഇവ്വണ്ണം താൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/114&oldid=194516" എന്ന താളിൽനിന്ന് ശേഖരിച്ചത്