ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

കൂടെ കൊല്ലുവാൻ കൊണ്ടു പൊകപ്പെട്ടു— (ലൂ.)

ഗൊല്ഗഥയിൽ എത്തിയപ്പൊൾ കണ്ടി വെണ്ണയിട്ട വീഞ്ഞ് അവ
നു കുടിപ്പാൻ കൊടുത്തു ആയത് രുചി നൊക്കിയാറെ കുടിപ്പാൻ മനസ്സി
ല്ലാഞ്ഞു വാങ്ങീട്ടില്ല— അവനെ ക്രൂശിക്കുമ്പൊൾ മൂന്നാം മണി നെര
മായി— അവനൊട് കൂട രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ
ഇടത്തും ക്രൂശിക്കുന്നു— ദ്രൊഹികളൊടും എണ്ണപ്പെട്ടു എന്നുള്ള വെ
ദവാക്യം നിവൃത്തിയാകയും ചെയ്തു— (മ. മ)

യെശു പറഞ്ഞു പിതാവെ ഇവർ ചെയ്യുന്നത് ഇന്നത് എന്നറി
യായ്ക കൊണ്ടു അവൎക്കു ക്ഷമിച്ചു വിടെണമെ (ലൂ.)

അവന്റെ തലെക്കു മീതെ അവന്റെ കുറ്റത്തിന്റെ സംഗതി
യെ എഴുതിവെച്ചിരുന്നു— പിലാതൻ ആകട്ടെ ഒരു ശാസനം എഴുതി
ക്രൂശിന്മെൽ പതിപ്പിച്ചു അതിൽ നചറയ്യനായ യെശു യഹൂദരുടെ
രാജാവ് എന്നു വരെച്ചിട്ടുണ്ടു— യെശുവെ ക്രൂശിച്ച സ്ഥലം നഗരത്തി
ന്നു സമീപമാകയാൽ എബ്രയ— യവന— രൊമ ഈ മൂന്നു വക അ
ക്ഷരങ്ങൾ കൊണ്ടും എഴുതീട്ടുള്ള ശാസനത്തെ അനെക യഹൂദന്മാർ
വായിച്ചു— പിന്നെ യഹൂദന്മാരുടെ മഹാപുരൊഹിതന്മാർ പിലാത
നൊടു പറഞ്ഞു— യഹൂദരാജാവ് എന്നല്ല ഞാൻ യഹൂദരാജാവ് എന്ന്
അവൻ പറഞ്ഞത് എന്നത്രെ എഴുതെണ്ടത്— എന്നാറെ പിലാതൻ
ഞാൻ എഴുതിയത് എഴുതീട്ടുണ്ടു എന്നു ഉത്തരം പറഞ്ഞു— (യൊ. മ.
മാ. ലൂ.)

സെവകർ യെശുവെ ക്രൂശിച്ച ശെഷം അവന്റെ വസ്ത്രങ്ങളെ
എടുത്തു ഒരൊ സെവകന് ഒരൊ പങ്കായിട്ടു നാലംശമാക്കി— ഉള്ള
ങ്കിയെ എടുത്തു മീത്തലൊട് അടിയൊളം മൂട്ടാതെ മുറ്റും നെയ്ത്തുപ
ണിയായതു കണ്ടു ഇത് നാം കീറല്ല ആൎക്കു വരും എന്നു ചീട്ട് ഇടുക
എന്നു തമ്മിൽ പറഞ്ഞു— തങ്ങളിൽ എന്റെ വസ്ത്രങ്ങളെ പകുത്തു
എന്റെ തുണിമെൽ ചീട്ടും ഇട്ടു എന്നുള്ള തിരുവെഴുത്തിന്നു നി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/121&oldid=194506" എന്ന താളിൽനിന്ന് ശേഖരിച്ചത്