ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

രണ്ടാംഅംശം

സഭാക്രിയകൾ

I. സ്നാനം

൧., സഭയിലുള്ളശിശുസ്നാനം

നമ്മുടെ കൎത്താവായ യെശു (സാമവന്ദനം ൧.SS)

കൎത്താവിൽ സ്നെഹിക്കപ്പെടുന്നവരെ നാം ഒക്കത്തക്ക പ്രാൎത്ഥിച്ചു
കൊണ്ട് ഈ ശിശുവിനെ ദൈവത്തിൽ ഭരമെല്പിപ്പാനും അതിന്നു ക
ൎത്താവായ യെശു ക്രീസ്തന്റെ കല്പന പ്രകാരം സ്നാനം കൊടുപ്പാനും
ഇവിടെ ഒരുങ്ങിയിരിക്കുന്നു—

അതു കൊണ്ട് നമ്മുടെ കൎത്താവായ യെശു ക്രീസ്തൻ സ്നാന
ത്തെ ചൊല്ലി തന്റെ അപ്പൊസ്തലരൊട് ആജ്ഞാപിച്ചതും വാഗ്ദത്തം ചെ
യ്തതും വായിച്ചു കൊൾക

മത്ഥ. ൨൮ ആമതിൽ അവൻ പറയുന്നിതു: സ്വൎഗ്ഗത്തിലും ഭൂ
മിയിലും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു— (ആകയാ
ൽ) നിങ്ങൾ പുറപ്പെട്ടു പിതാപുത്രൻ വിശുദ്ധാത്മാവ് എന്നീ നാമത്തി
ലെക്ക് സ്നാനം ഏല്പിച്ചും ഞാൻ നിങ്ങളൊട് കല്പിച്ചവ ഒക്കയും സൂ
ക്ഷിപ്പാന്തക്കവണ്ണം ഉപദെശിച്ചും ഇങ്ങനെ സകല ജാതികളെ
യും ശിഷ്യരാക്കി കൊൾ്വിൻ— ഞാനൊ ഇതാ യുഗ സമാപ്തിയൊളം
എല്ലാ നാളും നിങ്ങളൊടു കൂടെ ഉണ്ടു—

പിന്നെ മാൎക്ക ൧൬ ആമതിൽ നാം വായിക്കുന്നിതു: ഭൂലൊക
ത്തിൽ ഒക്കയും പൊയി സകല സൃഷ്ടിക്കും സുവിശെഷത്തെ ഘൊ
ഷിപ്പിൻ— വിശ്വസിച്ചും സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/127&oldid=194499" എന്ന താളിൽനിന്ന് ശേഖരിച്ചത്