ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ തിരുവത്താഴം

ള്ള ഹൃദയത്തൊടെ കൎത്താവിൻ പന്തിയിൽ ചെരത്തക്കവണ്ണം കൎത്താ
വു താൻ നിങ്ങളെ ഉണൎത്തുക— അവനവന്റെ ഹൃദയാവസ്ഥെ ക്കു ത
ക്കവണ്ണം പ്രീയരക്ഷിതാവ് ഒരൊരുത്തനെ കനിഞ്ഞു കരുണയാലെ
പിടിച്ചു വലിച്ചുകൊണ്ടു ക്രമത്താലെ നാം എല്ലാവരുടെ രക്ഷയും തി
കെച്ചു ഇഹത്തിലും പരത്തിലും തന്നൊടുള്ള കൂട്ടായ്മയെ പൂൎണ്ണമാക്കി
തരികെ ആവു— ആമെൻ. W.C. P.

൨., സ്വീകരണത്തിൻ ആചാരം.

(തിരുവത്താഴത്തിന്റെ നടെ ദിവസത്തിൽ ഹൃദയങ്ങളെ
ഒരുക്കി പാപത്തെ സീകരിക്കെണ്ടതിന്നു കൂടുമ്പോൾ
ചൊല്ലെണ്ടതു)

യേശു ക്രീസ്തനിൽ പ്രീയമുള്ളവരെ— കൎത്താവിന്റെ രാത്രീഭൊജ
നത്തിൽ ചെരുവാൻ ഭാവിക്കുന്നവർ എല്ലാം പൌൽ അപ്പൊസ്തല
ന്റെ വചനങ്ങളെ ഒൎക്കെണ്ടതു— എവ എന്നാൽ മനുഷ്യൻ തന്നെത്താ
ൻ ശൊധന ചെയ്തിട്ടു വെണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്ര
ത്തിൽ കുടിച്ചും കൊൾ്വാൻ— അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ
കൎത്താവിൻ ശരീരത്തെ വിസ്തരിക്കായ്കയാൽ തനിക്കു താൻ ന്യായ
വിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു(൧ കൊ.൧൧)— അതുകൊണ്ടു
നാം വിധിക്കപ്പെടായ്വാൻ വെണ്ടി നമ്മെ നാം തന്നെ വിസ്തരിച്ചുകൊൾ്വൂ
താക— ഞങ്ങൾക്ക് പാപം ഇല്ല എന്നു പറഞ്ഞാൽ നമ്മെ നാം തെറ്റിക്കു
ന്നു നമ്മിൽ സത്യവും ഇല്ലായ്വന്നു(൧ യൊ. ൧)— മനുഷ്യന്റെ ഹൃ
ദയത്തിലെ വിചാരം ബാല്യം മുതൽ എല്ലായ്പൊഴും ദൊഷമുള്ളതാ
കുന്നു(൧ മൊ.൮)— ജഡത്തിൽനിന്നു ജനിച്ചത് ജഢമത്രെ(യൊ
൩)— വ്യത്യാസം ഒട്ടും ഇല്ലല്ലൊ എല്ലാവരും പാപം ചെയ്തു ദൈവതെ
ജസ്സില്ലാതെ ചമഞ്ഞു(രൊമ.൩.) കൎത്താവൊ ഹൃദയങ്ങളെയും
കരളുകളെയും ശൊധന ചെയ്യുന്നു സകലവും അവന്റെ കണ്ണു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/150&oldid=194471" എന്ന താളിൽനിന്ന് ശേഖരിച്ചത്