ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧ തിരുവത്താഴം

ചിച്ചും കൊണ്ടുള്ളൊരെ ഒക്കയും കെൾ്വീൻ— നമ്മുടെ കൎത്താവായ യെ
ശു ക്രീസ്തന്റെ പിതാവും ദൈവവുമായവൻ നിങ്ങളെ കനിഞ്ഞു ക
രുണയൊടെ ചെൎത്തുകൊൾവാൻ മനസ്സുള്ളവൻ തന്നെ— അവ
ന്റെ പ്രിയപുത്രനായ യെശു ക്രീസ്തൻ കഷ്ടപ്പെട്ടു മരിച്ചുണ്ടാക്കിയ
പ്രായശ്ചിത്തം നിമിത്തം അവൻ നിങ്ങളുടെ സകല പാപങ്ങളെയും
ക്ഷമിച്ചിരിക്കുന്നു— അതുകൊണ്ടു നമ്മുടെ കൎത്താവായ യെശു— ആ
ൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മൊചിച്ചാൽ അവൎക്കു മൊചിക്ക
പ്പെടുന്നു— ആൎക്കെങ്കിലും പിടിപ്പിച്ചാൽ അവൎക്കു പിടിപ്പിക്കപ്പെട്ടിരി
ക്കുന്നു എന്നു അരുളിച്ചെയ്ത വചനത്തിൻ ശക്തിയെ ആശ്രയിച്ചു
ക്രീസ്തുസഭയുടെ വെലക്കാരനായി വിളിക്കപ്പെട്ട ഞാൻ ചൊല്ലന്നിതു—
മനന്തിരിഞ്ഞു വിശ്വസിച്ചുള്ള നിങ്ങൾ സകല പാപത്തിൽനിന്നും ഒ
ഴിവുള്ളവരും നിൎമ്മുക്തരുമാകുന്നു— യെശു ക്രീസ്തൻ തന്റെ കഷ്ട
മരണങ്ങളാൽ അദ്ധ്വാനിച്ചുണ്ടാക്കി സൎവ്വലൊകത്തിലും അറിയി
പ്പാൻ കല്പിച്ചിട്ടുള്ള മൊചനംപൊലെ തന്നെ നിങ്ങളുടെ സകല പാപ
ങ്ങൾക്കും നിറഞ്ഞു വഴിഞ്ഞിരിക്കുന്ന മൊ ചനം ഉണ്ടാക— യെശുവി
ൻ നാമത്തിൽ ഉരെച്ച ഈ ആശ്വാസ വചനത്തെ നിങ്ങൾ കൈക്കൊ
ണ്ട് ആശ്വസിച്ചു മനസ്സാക്ഷിയെ ശമിപ്പിക്കുന്ന ആധാരം ആക്കി
എന്റെ എന്റെ പാപത്തിന്നു മൊചനം ഉണ്ടു എന്ന് ഉള്ളുകൊ
ണ്ടു ഉറെച്ചു വിശ്വസിക്കെണ്ടുന്നതു— പിതാ പുത്രൻ വിശുദ്ധാത്മാവ്
എന്ന ദെവനാമത്തിൽ തന്നെ—

എന്നാൽ മനന്തിരിയാതെയും വിശ്വസിയാതെയും പാൎത്ത
വർ ഒക്കയും പാപങ്ങൾ അവൎക്കു പിടിപ്പിക്പ്പെട്ടു എന്നും അവൎക്കു
മാനസാന്തരം ഇല്ലാഞ്ഞാൽ ദൈവം നിശ്ചയമായി ശിക്ഷിക്കെ ഉ
ള്ളു എന്നും കൎത്താവും രക്ഷിതാവുമായ യെശു ക്രീസ്തന്റെ നാമത്തി
ൽ കൂടെ ഞാൻ അറിയിച്ചു അവർ മനന്തിരിഞ്ഞു സുവിശെഷം
വിശ്വസിച്ചു ദൈവത്തൊട് നിരന്നുവരെണ്ടതിന്നു പ്രബൊധി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/153&oldid=194467" എന്ന താളിൽനിന്ന് ശേഖരിച്ചത്