ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൩

ന്നെ ആകുന്നു ഇന്നും നിന്റെ കനിവു മുടിയാതെ രാവിലെ രാവിലെ
പുതുതായും വിശ്വാസ്യത വലുതായും ഇരിക്കുന്നു— അതുകൊണ്ടു ഞ
ങ്ങൾ നിന്റെ പുത്രനായ യെശു ക്രീസ്തന്റെ മാംസം ഭക്ഷിച്ചു രക്തം
കുടിക്കുന്നതിനാൽ ദെഹവും ദെഹിയും സ്വസ്ഥത പ്രാപിച്ചു നിത്യജീ
വനായി പുഷ്ടി ഏറി ഞങ്ങൾ എന്നും അവനിലും അവൻ ഞങ്ങളി
ലും വസിപ്പാൻ കരുണ ചെയ്യെണമെ— ആമെൻ C P.

അല്ലെങ്കിൽ

കനിവുള്ള ദൈവവും പിതാവും ആയവനെ— നീ ഞങ്ങളെ ഇത്ര കൃപ
യൊടെ അംഗീകരിച്ചു പുത്രനായ യെശുക്രിസ്തുവിനെ നൊക്കി സകല
പാപവും ക്ഷമിക്കയാൽ ഞങ്ങൾ സ്തുതിച്ചു വാഴ്ത്തുന്നു— വിശ്വസ്തനായ
ദൈവമെ നിന്റെ കൃപയിൽ ഞങ്ങളെ കാത്തു വെരൂന്നിക്കയും
ഇനി പാപത്തെ പകെച്ചു ഒഴിപ്പാനും സാത്താന്റെ സകല പരീക്ഷക
ളൊടും വിശ്വാസത്തിൽ എതിൎത്തു നില്പാനും സത്യത്തിന്റെ നീതിയിലും
പവിത്രതയിലും നിന്നെ സെവിപ്പാനും ബലം നല്കയും ചെയ്ക— നി
ണക്കു പ്രസാദമുള്ളതു ചെയ്വാൻ ഉപദെശിക്ക— നിന്റെ നല്ല ആത്മാ
വ് നികന്ന നിലത്തിൽ ഞങ്ങളെ നടത്താകെണമെ— ആമെൻ. W.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദെവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രീസ്തയെശുവിങ്കൽ നിത്യജീ
വനൊളം കാപ്പൂതാക— ആമെൻ—

൩. തിരുവത്താഴത്തിൻ ആചാരം

(വീഞ്ഞും അപ്പവും മതിയാവൊളം ശുദ്ധപാത്രങ്ങളിൽ
കൊണ്ടുവന്നു അപ്പം നീളമുള്ള ഖണ്ഡങ്ങളാക്കി എല്ലാം കൎത്താ
വിൻ മെശ മെൽ ക്രമത്തിൽ വെച്ചശെഷം കുത്തിരിക്കുന്ന
സഭക്കാരൊടു ചൊല്ലുന്നിതു)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/155&oldid=194464" എന്ന താളിൽനിന്ന് ശേഖരിച്ചത്