ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൫

അരിഷ്ടരായ നമ്മെ അത്യന്തം സ്നെഹിച്ചുംകൊണ്ടു തന്നെത്താൻ ദഹ
നബലിയാക്കി ഹൊമിച്ചു ദെവകരുണയുടെ നിയമത്തെ സ്ഥിരമാ
ക്കി മുദ്രയിട്ടിരിക്കുന്നു എന്നു ചിന്തിച്ചും കൊൾ്വീൻ—

പിന്നെ കൎത്താവായ യെശു ക്രീസ്തൻ എന്റെ നാമത്തിൽ പിതാ
വിനൊട് എന്തെല്ലാം യാചിച്ചാലും അവൻ തരും എന്നു വാഗ്ദത്തം ചെ
യ്കയാൽ— അവന്റെ സ്നെഹത്തെ നല്ലവണ്ണം വിചാരിച്ചു സന്തൊഷി
പ്പാനും ദൈവത്തെ തെറുന്ന വിശ്വാസത്തിന്നു ശക്തികൂട്ടുവാനും ഏക
ബലിയാൽ നമ്മുടെ പാപങ്ങൾക്ക് നിത്യ വീണ്ടെടുപ്പു സാധിപ്പിച്ചു വിശുദ്ധീ
കരിച്ചവരെ ഒക്കയും ഒരു കാഴ്ച കൊണ്ട് എന്നെക്കും തികെച്ചിരി
ക്കുന്നു എന്നു സംശയം കൂടാതെ ഉറപ്പിപ്പാനും നാം പ്രാൎത്ഥിക്കെണ്ട
താകുന്നു— നാം നമ്മിലും എല്ലാ മനുഷ്യരൊടും വിശെഷാൽ നമ്മുടെ
ശത്രുക്കളൊടും വ്യാജമില്ലാത്ത മമതയിൽ നില്പാനും— ചതിമൊഹ
ങ്ങളാൽ കെട്ടു പൊകുന്ന പഴയ മനുഷ്യനെ നാം താല്പൎയ്യമായി
വെച്ചു കളഞ്ഞു കൊല്ലുവാനും— ദൈവത്തിന്നു ഒത്തവണ്ണം സൃഷ്ടനായ പു
തു മനുഷ്യനെ ധരിച്ചു കൊൾ്വാനും സകല കഷ്ടസങ്കടപരീക്ഷകളെ
യും ക്ഷമയൊടെ സഹിപ്പാനും— നാം തെജസ്സിൽ കൂടെണ്ടതിന്നു കഷ്ട
തയിലും നമ്മുടെ തലയൊട് ഒന്നിച്ചുനിന്നു കൊണ്ടു പൊറുപ്പാനും ഏറി
യൊന്നു യാചിക്കെണ്ടതാകുന്നു— നാം പട്ടാങ്ങായി ദൈവത്തിൻ മക്ക
ളും, ആത്മാവിലും സത്യത്തിലും ദൈവത്തെ കുമ്പിട്ടു ബഹുമാനിക്കുന്ന
വരായി കാണെണ്ടതിന്നു ദൈവം ഇങ്ങിനെ ഉള്ള വിശ്വാസം പ്രത്യാ
ശ സ്നെഹം ക്ഷാന്തി സുബൊധം ചാരിത്രശുദ്ധി ഒക്കയും നമ്മിൽ ഉ
ണ്ടാക്കി വളൎപ്പൂതാക—

ഒടുവിൽ ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്കതാ
ൻ കത്താവിൻ പാനപാത്രം കുടിക്കതാൻ ചെയ്താൽ കൎത്താവിൻ ശരീ
രത്തിന്നും രക്തത്തിന്നും കുറ്റമുള്ളവനാകും എന്നു പൌൽ അപ്പൊസ്ത
ലൻ വളരെ ബുദ്ധി പറകകൊണ്ടു നാം എല്ലാവരും ഉള്ളിൽ തന്നെ കട

19.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/157&oldid=194462" എന്ന താളിൽനിന്ന് ശേഖരിച്ചത്